BREAKING NEWS

രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല. കാരണം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്; ഒപ്പം 140 കോടി ഇന്ത്യക്കാരുമുണ്ട്. 2014-ല്‍ തോറ്റു; 2019-ല്‍ ജനങ്ങള്‍ തോല്‍പ്പിച്ചു. 2024-ല്‍ നുണപ്രചാരണം നടത്തിയിട്ടും തോറ്റു.

ജനങ്ങള്‍ നല്‍കിയ സന്ദേശം രാഹുല്‍ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാന്‍ കോണ്‍ഗ്രസിന് ഇനി കഴിയില്ല’- രാജീവിന്റെ കുറിപ്പില്‍ പറയുന്നു. ‘ഹിമാചല്‍, കര്‍ണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവര്‍ക്ക് വോട്ട് ചെയ്യാനും പോകുന്നില്ല.

അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം’- രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത യുവാക്കളെ വഞ്ചിച്ച പിഎസ് സി പരിച്ചുവിടണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ എംപിമാരായ സി സദാനന്ദന്‍, പിടി ഉഷ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണും. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച.

 

BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026
BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026