BREAKING NEWS

‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്

· · 1 min read
Share: Copied!

വയനാട്: മീനങ്ങാടി സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട മദ്യപാന ആരോപണം തള്ളി പിടിഎ പ്രസിഡന്റ് ഹാജിസ്. താൻ മദ്യപിച്ചിരുന്നില്ലെന്നും സംഭവത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ മുതലെടുപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവസ്ഥലത്തോ അതിനുശേഷമോ ആരും വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹാജിസ് വ്യക്തമാക്കി.

‘വണ്ടിയിൽ കയറിയിരുന്നപ്പോൾ എന്തോ മണക്കുന്നെന്ന് കുട്ടികൾ പറയുന്നുണ്ടായിരുന്നു. വയറിന് അസുഖമുണ്ടാകാതിരിക്കുന്നതിനുള്ള ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു. അതിനു ശേഷമാണ് കുട്ടികൾ പിടിഎ പ്രസിഡന്റിനെയാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്. വണ്ടിയിൽ നിന്നും ഇറങ്ങി ഒറ്റയ്ക്ക് നാട്ടിലേയ്ക്ക് വരുവാനുള്ള തീരുമാനമെടുത്തതും ഞാൻ തന്നെയാണ്‘- ഹാജിസ് പറഞ്ഞു

സംഭവസമയത്ത് കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് വീഡിയോ ചിത്രീകരിച്ചപ്പോൾ പ്രതികരിക്കാതെ മിണ്ടാതിരുന്നതെന്ന് അദ്ദേഹം
പറഞ്ഞു. കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നു മാത്രമായിരുന്നു അപ്പോൾ തന്റെ ചിന്തയെന്നും ഹാജിസ് വിശദീകരിച്ചു.

അതേസമയം, വിനോദയാത്രാ വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് മീനങ്ങാടി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ പഠിപ്പുമുടക്കി സമരം നടത്തി. വ്യക്തമായ കാരണമില്ലാതെയാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതെന്നാണ് വിദ്യാർഥികളുടെ ആരോപണം. നടപടി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലും മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിക്കും. ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവുകൂടിയാണ് ഷിവി കൃഷ്ണൻ.

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്നായിരുന്നു നേരത്തേ ഉയർന്ന ആരോപണം. എന്നാൽ, പ്രിൻസിപ്പലിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല.

വിവാദത്തെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് നടത്തിയ അന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലംമാറ്റിയത്.

BREAKING NEWS
ദേവി പ്രീതിക്കായി ഏക മകനെ ബലി നല്‍കി പിതാവ്, സംഭവം ഭാര്യ വീട്ടിലില്ലാത്ത സമയം
03 Nov 2026
BREAKING NEWS
അമിത വേ​ഗത്തിൽ പാഞ്ഞത്തിയ ഫോർച്യൂണർ ഫുട്പാത്തിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി; അമ്മയ്ക്കും മകനും ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്, വാഹനത്തിൽ പൊട്ടിക്കാത്ത നിലയിൽ ആറ് ബിയർ കാനുകൾ, യുവാവ് അറസ്റ്റിൽ, പ്രതി മദ്യപിച്ചിരുന്നോയെന്നറിയാൻ വൈദ്യ പരിശോധന
03 Nov 2026
BREAKING NEWS
കരിപ്പൂരിൽ ഒരുകോടിയുടെ കള്ളക്കടത്തു സ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതികളെ പിടികൂടാൻ ശ്രമിച്ച ഹോം ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു, പോലീസിനുനേരെ കാറിടിച്ചുകയറ്റാൻ ശ്രമം, രക്ഷപ്പെട്ടത് റോഡരികിലേക്കു ചാടിമാറി, ഇടുക്കി സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, സ്വർണം കൊടുത്തുവിട്ടത് ത...
03 Nov 2026
BREAKING NEWS
ബാർ ലൈസൻസ് അനുവദിക്കുന്നതിനായി എക്സൈസ് കമ്മീഷണർ സർക്കാരിനെ സമീപിച്ചു, അപേക്ഷയിൽ പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്ന് സർക്കാർ മറുപടി, പുല്ലുവില നൽകി എക്സൈസ് കമ്മീഷണറുടെ നീക്കം!! നടപടി കടുപ്പിച്ച് എക്സൈസ് മന്ത്രി, കമ്മീഷണർ പുറത്തേക്ക്?
03 Nov 2026