BREAKING NEWS

കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്ത്യാ സഖ്യം നടത്തുന്ന സമരപരിപാടികളിൽ കോൺഗ്രസ് അവഗണിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം ലീഗ്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകാൻ പോയ സംഘത്തിൽനിന്ന് അവസാന നിമിഷം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് ഒഴിവാക്കിയതും രാംലീല മൈതാനത്ത് നടന്ന ‘ഡൽഹി ചലോ’ റാലിയിൽ പ്രസംഗിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയെ ക്ഷണിക്കാത്തതുമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. തുടർച്ചയായ അവഗണനയിൽ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണെന്നാണ് സൂചന.

ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ സമരപരിപാടികളിൽ മുസ്‌ലിം ലീഗ് എംപിമാരും പ്രവർത്തകരും സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാൽ രാഷ്ട്രപതിക്ക് നിവേദനം നൽകാൻ പോകുന്ന സംഘത്തിൽ ആദ്യം ലീഗിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ അതൃപ്തിയറിയിച്ചതിനെ തുടർന്ന് പതിനൊന്നാമത്തെ പേരായി ഇ.ടി. മുഹമ്മദ് ബഷീറിനെ ഉൾപ്പെടുത്തി. നിവേദനം നൽകാൻ അദ്ദേഹവും രാഷ്ട്രപതി ഭവനിലേക്ക് പോയെങ്കിലും പത്തുപേർക്ക് മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചത്. ലീഗിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് അവസാനമായി ചേർത്തതെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ സംശയം.

രാംലീല മൈതാനത്ത് നടന്ന മഹാറാലിയിലും ലീഗിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് നേതൃത്വത്തിന്റെ പരാതി. മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ റാലിയിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയായിരുന്നു. എന്നാൽ സാദിഖലി തങ്ങൾ വിദേശത്തായതിനാൽ പകരം പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ് ലീഗ് നേതൃത്വം ഡൽഹിയിലേക്ക് അയച്ചത്. റാലിയിൽ പ്രസംഗിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് അവസരം ലഭിക്കുമെന്ന് ലീഗ് പ്രതീക്ഷിച്ചെങ്കിലും ക്ഷണം ഉണ്ടായില്ല. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ ലീഗ് നേതാവിനെ ഒഴിവാക്കിയതിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്.

ഗ്യാനേഷ് കുമാറിനെതിരായ പൊതുവിചാരണ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലേക്കും ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിനെ ക്ഷണിച്ചില്ലെന്നാണ് മറ്റൊരു പരാതി. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തിയ അഞ്ച് വിദ്യാർഥി സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇതിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റും ഉൾപ്പെട്ടിരുന്നു. എം.എസ്.എഫിനെ ഒഴിവാക്കിയാണ് ഫ്രറ്റേണിറ്റിയെ ഉൾപ്പെടുത്തിയതെന്നാണ് ലീഗ് നേതാക്കളുടെ സംശയം.

ജാമിയ മിലിയ സർവകലാശാലയിലെ സമരത്തിന് നേതൃത്വം നൽകിയ സംഘടനകളിലൊന്ന് എം.എസ്.എഫ് ആയിരുന്നുവെന്നും അതിനാൽ യോഗത്തിലേക്ക് ക്ഷണിക്കേണ്ടതായിരുന്നുവെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ ഈ സംഭവങ്ങൾ ഇന്ത്യാ സഖ്യത്തിലെ പങ്കാളികൾക്ക് നൽകുന്ന പരിഗണനയെക്കുറിച്ച് ലീഗിനുള്ളിൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026