BREAKING NEWS

സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു ‘സനാതന ചന്ദ്രനല്ലേ?’ ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

· · 1 min read
Share: Copied!

ഭോപ്പാൽ: ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി മധ്യപ്രദേശിലെ ബിജെപി എംഎൽഎ രാമേശ്വർ ശർമ. സൂര്യനും ചന്ദ്രനും തങ്ങളുടേതാണെന്നും ഇനി മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ പോലും അനുവാദം ചോദിക്കേണ്ടി വരുമെന്നും എംഎൽഎ പറഞ്ഞു. പ്രസ്താവന സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഹുസൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാമേശ്വർ ശർമ. ‘ചന്ദ്രൻ ആരുടെ ശിരസിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയൂ? നിങ്ങൾ ചന്ദ്രനെ ആദരിക്കുന്നുണ്ടെങ്കിൽ അതിനെ ആരാധിച്ചോളൂ. ഭഗവാൻ ശങ്കരന്റെ ചിത്രം സ്ഥാപിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ആരാധിക്കൂ.

ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു ‘സനാതന ചന്ദ്രനല്ലേ?’ ഈ ‘സനാതന ചന്ദ്രനെ’ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്. അതിനാൽ, ഈദ് ആഘോഷിച്ചോളൂ, പക്ഷേ ആ ‘സനാതന ചന്ദ്രനെ’ നോക്കി സനാതന ധർമത്തിന്റെ മഹത്വം പാടുകയും ചെയ്യൂ. നിങ്ങൾ ഭഗവാൻ ശങ്കരനെ അംഗീകരിക്കുന്നില്ലെങ്കിൽ-അദ്ദേഹം ഒരു ഗുഹയിലേക്ക് പോയി മറഞ്ഞാലോ?-ചന്ദ്രനെ പിന്നെ കാണാൻ കഴിയില്ല. ചന്ദ്രനെ കാണാൻ കഴിയില്ലെങ്കിൽ ഈദ് എങ്ങനെ ആഘോഷിക്കും? അതുകൊണ്ടാണ് ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിൽ വിശ്രമിക്കുന്നത്.

അത് അദ്ദേഹത്തിന്റെ നെറ്റിയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ചന്ദ്രൻ ഭഗവാൻ ശങ്കരന്റേതാണ്. സൂര്യനും ഞങ്ങളുടേതാണ്. പിന്നെ എന്തുകൊണ്ട് അതിനെ ആരാധിച്ചുകൂടാ? നിങ്ങൾ സൂര്യനെ അധിക്ഷേപിക്കുന്നു, എന്നാൽ ചന്ദ്രനെ നോക്കിയാണ് ഈദ് ആഘോഷിക്കുന്നത്. ഈ ഭൂമിയിൽ ചന്ദ്രനും സൂര്യനും ഉദിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം സനാതന ധർമം നിലനിൽക്കും”- രാമേശ്വർ ശർമ പറഞ്ഞു. ഭോപ്പാലിൽ നടക്കുന്ന ‘സ്വദേശി മേള 2026’ന്റെ വേദിയിലായിരുന്നു എംഎൽഎയുടെ പ്രതികരണം.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026