BREAKING NEWS

ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ, സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്, പരാതിയുമായി വിൽപനക്കാരൻ

· · 1 min read
Share: Copied!

കൊല്ലം: നാളെ നറുക്കെടുക്കാനിരിക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപനയ്ക്കായി എത്തിയ ടിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ലോട്ടറി വിൽപനക്കാരൻ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി. ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് 300 ടിക്കറ്റുകൾ വാങ്ങിയപ്പോഴാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതെന്ന് സന്തോഷ് പറഞ്ഞു. ടിക്കറ്റുകൾ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ബിൽ തയ്യാറാക്കുന്നതിനിടെയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ലോട്ടറി ഡയറക്ടർക്കും ജില്ലാ ലോട്ടറി ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകി. പരാതിയുടെ പകർപ്പും കൈമാറിയിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി പോർട്ടൽ ആപ്പിൽ രണ്ട് ടിക്കറ്റുകളും സ്കാൻ ചെയ്യാൻ കഴിയുന്നുണ്ടെന്നും തന്റെ ഏജൻസിയുടെ നമ്പറും പേരും രണ്ടിലും കാണിക്കുന്നുണ്ടെന്നും സന്തോഷ് വ്യക്തമാക്കി. അതിനാൽ അച്ചടിപ്പിഴവാണെന്നാണ് സംശയിക്കുന്നതെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകളിൽ ഏതെങ്കിലും ഒന്നിന് ഒന്നാം സമ്മാനം ലഭിച്ചാൽ യഥാർഥ ടിക്കറ്റ് ഏതെന്ന് എങ്ങനെ തിരിച്ചറിയുമെന്ന ആശങ്കയും സന്തോഷ് പങ്കുവെച്ചു.

രണ്ട് ടിക്കറ്റുകളും വിൽപന നടത്തിയാൽ സമ്മാനത്തുക മാറാനെത്തുന്ന ഏജന്റുമാർ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിക്കറ്റ് യഥാർഥമെന്നും മറ്റേത് വ്യാജമെന്നും അധികൃതർ വിലയിരുത്തിയാൽ ഏജന്റുമാർ നിയമനടപടി നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും ആശങ്കയുണ്ട്. ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും അച്ചടിപ്പിഴവിനെക്കുറിച്ച് പത്രവാർത്തകളിലൂടെ മാത്രമാണ് അറിഞ്ഞിട്ടുള്ളതെന്നും സന്തോഷ് പറഞ്ഞു.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026