BREAKING NEWS

പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി

· · 1 min read
Share: Copied!

തിരുവനന്തപുരം: എസ്ഐആറിനെതിരായ കോൺഗ്രസ്‌ സമരങ്ങൾക്കെതിരെ ബിജെപി. എസ്ഐആറിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു. എസ്ഐആറിനെതിരായ കോൺഗ്രസിന്റെ കാപട്യത്തിനെതിരെ പദയാത്ര നടത്തുമെന്ന് എസ് സുരേഷ് വ്യക്തമാക്കി.

ജെൻസി സമരത്തിൽ പങ്കെടുത്ത കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഇവിടുത്തെ യുവാക്കളോട് കാണിച്ച കാര്യങ്ങൾ ജനങ്ങൾക്ക് അറിയാം. കേരളം പിഎസ്‌സി ജോബ് കൊള്ള നടക്കുന്ന സ്ഥലം ആയി. യുവാക്കളുടെ ഭാവി ഇരുട്ടിലാക്കിയ ഇടം ആയി. പിഎസ്‌സി പാർട്ടി സർവീസ് കമ്മീഷൻ ആക്കി. യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം.

അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്. നാളെ മുതൽ ബിജെപി പദയാത്ര നടത്തും. തിരു.ആയുർവേദ കോളജിന്റെ ഭാഗത്തുനിന്ന് തുടങ്ങി മാനവീയത്ത് അവസാനിക്കും. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രി ശോഭ കരന്ദലജെ ഉൾപ്പടെ ഉള്ളവരും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026