BREAKING NEWS

ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി… മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: രാംലീല മൈതാനത്ത് ഇന്നു സംഘടിപ്പിച്ച മഹാറാലി പരാജയമായിരുന്നുവെന്ന് ബിജെപി നേതാവ്. പത്ത് ലക്ഷം പേർ അണിനിരക്കുമെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. പക്ഷെ മൈതാനത്തിന്റെ 40% ഭാഗവും കാലിയായിരുന്നുവെന്ന് ബിജെപി നേതാവ് സാംബിത് പാത്ര പരിഹസിച്ചു. ആൾക്കൂട്ടത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങൾ ക്യാമറ ട്രിക്കാണ്. ട്രിക്കുകൾ കാണിച്ച് പ്രധാനമന്ത്രിയാവാൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതുപോലെ 2024-ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദത്തിനെതിരേയും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെങ്കിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ എംപിമാരും നിയമവിരുദ്ധരാണ്. ഇതിനെതിരേ എന്തുകൊണ്ട് അവർ കോടതിയിൽ ഹർജി നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 2024-ലെ തിരഞ്ഞെടുപ്പ് സമയത്ത് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നില്ലെന്നും, 2025-ലാണ് അദ്ദേഹം ചുമതലയേറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പിഎം’ എന്നാൽ വിയർപ്പും കഠിനാധ്വാനവുമാണെന്നും തന്ത്രങ്ങളിലൂടെ ആർക്കും നേതാവോ, പ്രധാനമന്ത്രിയോ ആകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മമത ബാനർജിയുടെയും രാഹുൽ ഗാന്ധിയുടെയും അവരുടെ സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാരാണ്. ഇന്ത്യയിൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടവകാശമുള്ളൂ. രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറി വോട്ടർമാരായി ഭരണം നടത്താൻ അനുവദിക്കില്ല. രാജ്യത്തിനായി എന്തും ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലി പൂർണ്ണമായും സമയം പാഴാക്കലായിരുന്നു. ഏകദേശം 5,000 സിഖുകാർ കൊല്ലപ്പെട്ട ദിനത്തിലാണ് രാഹുൽ ഗാന്ധി രാംലീല മൈതാനത്ത് റാലി സംഘടിപ്പിച്ചത്. കലാപത്തെ അതിജീവിച്ചവരുടെ അഭ്യർത്ഥന മാനിക്കാതെ റാലി മാറ്റിവെക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും പാത്ര കുറ്റപ്പെടുത്തി. ഭരണഘടനയെയും ഇന്ത്യൻ ജനാധിപത്യത്തെയും തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ജനാധിപത്യത്തിൽ ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാകാനും സാധാരണക്കാരന് ആഭ്യന്തരമന്ത്രിയാകാനും സാധിക്കും. ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു…ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് തുല്യം- അമിത് ഷാ

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026