BREAKING NEWS

‘ലവ് ജിഹാദ്’ ആരോപണങ്ങളെ തുടർന്ന് അന്വേഷണം, സം​ഗതി കാര്യം; കെജിഎംയുവിൽ ലൈംഗിക-മാനസിക പീഡനവും നിർബന്ധിത മതപരിവർത്തന നീക്കങ്ങളും നടന്നതായി കണ്ടെത്തൽ ; ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം; 11 പരാതികളിലെ എസ്ടിഎഫ് അന്വേഷണ റിപ്പോർട്ട് പുറത്ത്

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (കെജിഎംയു) ഉയർന്ന പീഡന പരാതികളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത്. ജൂനിയർ ജീവനക്കാർക്കെതിരേ ഒരു വിഭാഗം ഡോക്ടർമാരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും ചേർന്ന് ലൈംഗിക ചൂഷണവും മാനസിക പീഡനവും നടത്തിയതായും മതപരിവർത്തനത്തിന് സമ്മർദം ചെലുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പരാതികൾ മുതിർന്ന ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും പ്രത്യേക അന്വേഷണ സംഘം (എസ്ടിഎഫ്) കണ്ടെത്തിയിട്ടുണ്ട്.

എസ്ടിഎഫ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കുമെതിരേ അടിയന്തര നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് സർക്കാർ കെജിഎംയുവിന് നിർദേശം നൽകി. 11 പരാതികളാണ് എസ്ടിഎഫ് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയവരുടെ പേരുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട് വിശദമായി പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കുന്നതിനായി കെജിഎംയു വൈസ് ചാൻസലർ പ്രൊഫ. സോണിയ നിത്യാനന്ദ് സർവകലാശാലാ എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ച് ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് സർവകലാശാലാ വക്താവ് ഡോ. കെ.കെ. സിങ് അറിയിച്ചു.

ഗാന്ധി വാർഡ്, മൈക്രോബയോളജി, പത്തോളജി, റേഡിയോളജി വിഭാഗങ്ങളിലെ ഫാക്കൽറ്റി അംഗങ്ങൾ, റെസിഡന്റ് ഡോക്ടർമാർ, നഴ്‌സിങ് ജീവനക്കാർ എന്നിവർക്ക് ആരോപണവിധേയമായ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നാണ് എസ്ടിഎഫിന്റെ കണ്ടെത്തൽ. കഴിഞ്ഞ വർഷം അവസാനത്തോടെ ശാരീരിക-മാനസിക പീഡനങ്ങളും ‘ലവ് ജിഹാദ്’ ആരോപണങ്ങളും ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

2025 ഡിസംബറിൽ പത്തോളജി വിഭാഗത്തിലെ ഒരു ജൂനിയർ റെസിഡന്റ് ഡോക്ടർ സഹപ്രവർത്തകനായ റെസിഡന്റ് ഡോക്ടർക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം കഴിക്കാൻ മതം മാറാൻ സമ്മർദം ചെലുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ റെസിഡന്റ് ഡോക്ടർ റമീസ് അഹമ്മദ് എന്ന റമീസ് മാലിക്കിനെ 2026 ജനുവരി ഒൻപതിന് പോലീസ് അറസ്റ്റ് ചെയ്തു.

അതേ മാസം തന്നെ മറ്റൊരു വനിതാ നഴ്‌സിങ് ജീവനക്കാരിയും റെസിഡന്റ് ഡോക്ടർക്കെതിരേ പരാതി നൽകിയിരുന്നു. ശാരീരികമായി ചൂഷണം ചെയ്യുകയും വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം.

സ്ഥാപനത്തിനുള്ളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപണവിധേയരെ സംരക്ഷിക്കുകയും പരാതിക്കാരായ ജീവനക്കാരെ ലക്ഷ്യമിട്ട് പ്രതികാരനടപടികൾ സ്വീകരിക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്. ഉന്നതാധികാരികൾക്ക് പരാതി നൽകിയവരെ ജോലിസ്ഥലത്ത് പരസ്യമായി അപമാനിക്കുകയും മാനസികനില തകരാറിലായവരായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തതായും എസ്ടിഎഫ് ചൂണ്ടിക്കാട്ടുന്നു.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026