BREAKING NEWS

അറിവിന്റെ നിറകുടമായിരുന്നു ഇഎംഎസ്, ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം, ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയ- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയത് പിണറായി വിജയനാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഈ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായിയാണെന്നാണ് തന്റെ ബലമായ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിൻ്റെ ഓൺലൈന് വേണ്ടി എം വിജിൻ എംഎൽഎയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം. ‘വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നതുകൊണ്ട് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകാനായി. അറിവിന്‌റെ നിറകുടമായിരുന്നു ഇഎംഎസ്. ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ നിലപാടുകളെയും അദ്ദേഹത്തെയും ആരും മറക്കില്ല. ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഈ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായിയാണെന്നാണ് എന്റെ ബലമായ വിശ്വാസം. കേരളത്തിലെ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തികൊടുത്തത് അദ്ദേഹമാണ്’, തിരുവഞ്ചൂർ പറഞ്ഞു. നിയമസഭാസാമാജികനെന്ന നിലയില്‍ ഏറ്റവും മികച്ചയാളായിരുന്നു ഉമ്മന്‍ ചാണ്ടി.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റവുംമുന്നില്‍ നിന്ന് കേട്ട് അതില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ എങ്ങനെ പെരുമാറണമെന്നത് പ്രായത്തിന്‌റെയും പക്വതയുടെയും അടിസ്ഥാനത്തില്‍ കൂടിയാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ തനിക്കതിരെ വരുന്ന ട്രോളുകള്‍ കണ്ട് താന്‍ ചിരിച്ച് തള്ളാറുണ്ടെന്നും അല്ലാതെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026