BREAKING NEWS

’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ

· · 1 min read
Share: Copied!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ മുത്‌ലയിൽ യമൻ സ്വദേശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച് ബംഗ്ലാദേശ് സ്വദേശി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ ഷർഖ് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട യമൻ സ്വദേശി തന്റെ ദേഹത്ത് വെള്ളമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പ്രതി മൊഴി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ പേരിൽ ഇയാളെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തതായാണ് പ്രതിയുടെ മൊഴി. അൽ മുത്‌ല സിറ്റിയിലെ ഒരു കെട്ടിടത്തിനുള്ളിലാണ് കഴുത്തറുത്ത നിലയിൽ യമൻ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃത​ദേഹം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പ്രതിയെ നേരത്തേ താമസസ്ഥലത്തുനിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ കസ്റ്റഡിയിലെടുത്ത് തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

 

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026