BREAKING NEWS

പപ്പ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കെ.ജി. വിദ്യാർഥിനിയെ 8 വയസ്സുകാരൻ ആളില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോയി, ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ഡസ്റ്റ്ബിൻ എന്നിവ എടുത്ത് മർദിച്ചു; തല ബെഞ്ചിലും ഡെസ്കിലും ഇടിച്ചു; ഗുരുതര പരിക്ക്; നിർണ്ണായകമായത് സിസിടിവി റിപ്പോർട്ട്

· · 1 min read
Share: Copied!

പഞ്ച്കുള: ഹരിയാണയിലെ പഞ്ച്കുളയിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കെ.ജി. വിദ്യാർഥിനിയെ മൂന്നാം ക്ലാസുകാരൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛൻ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് എട്ടുവയസ്സുകാരൻ ആക്രമിച്ചതെന്നാണ് വിവരം. ഒക്ടോബർ 28നായിരുന്നു സംഭവം.

സംസ്കൃത് മോഡൽ സ്കൂളിൽ നടന്ന സംഭവത്തിൽ ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ഡസ്റ്റ്ബിൻ എന്നിവ ഉപയോഗിച്ച് കുട്ടിയുടെ തലയിലും ശരീരത്തിലും മർദിച്ചെന്നാണ് ആരോപണം. തല ബെഞ്ചിലും ഡെസ്കിലും ഇടിച്ചതായും പുറത്തുവന്ന സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനുശേഷം പുറത്തുപോയ കുട്ടി അരമണിക്കൂറിനുശേഷം വീണ്ടും ക്ലാസ് മുറിയിലെത്തി മർദനം തുടർന്നതായും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

മകളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവിനെ വിവരമറിയിക്കുകയായിരുന്നു. സ്കൂളിലെത്തിയ പിതാവിന്റെ അടുത്തെത്തിയ എട്ടുവയസ്സുകാരൻ തന്നെയാണ് പെൺകുട്ടി മുകളിലുണ്ടെന്ന് പറഞ്ഞ് ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ‘അങ്കിൾ, ഞാൻ നിങ്ങളെ മുകളിലേക്ക് കൊണ്ടുപോകാം. അവൾ അവിടെയുണ്ട്’ എന്ന് കുട്ടി പിതാവിനോട് പറഞ്ഞതായി പെൺകുട്ടിയുടെ അമ്മാവൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

രക്തത്തിൽ കുളിച്ച് ബോധരഹിതയായ നിലയിലാണ് പിതാവ് മകളെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലേക്ക് മാറ്റി. കുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി മാനേജ്‌മെന്റിനെതിരെയും പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണം നടത്തിയ കുട്ടിക്ക് എട്ടുവയസ്സായതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ കൂടി പരിഗണിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. കുട്ടിയുടെ മാനസികാവസ്ഥയും പ്രവൃത്തിയുടെ സ്വഭാവവും പ്രത്യാഘാതവും മനസ്സിലാക്കാനുള്ള ശേഷിയും വിദഗ്ധരെക്കൊണ്ട് വിലയിരുത്താൻ പൊലീസ് നടപടികൾ ആരംഭിച്ചു. ഏഴുവയസ്സിന് മുകളിലും 12 വയസ്സിന് താഴെയുമുള്ള കുട്ടികൾക്ക് തങ്ങളുടെ പ്രവൃത്തിയുടെ സ്വഭാവവും പ്രത്യാഘാതവും മനസ്സിലാക്കാനുള്ള പക്വതയില്ലെങ്കിൽ ക്രിമിനൽ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കുന്ന ഭാരതീയ ന്യായസംഹിതയിലെ 21-ാം വകുപ്പും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വിദഗ്ധ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

സംഭവത്തിൽ അന്വേഷണം നടത്താൻ ഹരിയാണ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്താനും ഉത്തരവിട്ടു. പെൺകുട്ടിയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026
BREAKING NEWS
'ലവ് ജിഹാദ്' ആരോപണങ്ങളെ തുടർന്ന് അന്വേഷണം, സം​ഗതി കാര്യം; കെജിഎംയുവിൽ ലൈംഗിക-മാനസിക പീഡനവും നിർബന്ധിത മതപരിവർത്തന നീക്കങ്ങളും നടന്നതായി കണ്ടെത്തൽ ; ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം; 11 പരാതികളിലെ എസ്ടിഎഫ് അന്വേഷണ റിപ്പോർട്ട് പുറത്ത്
01 Nov 2026