BREAKING NEWS

ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

· · 1 min read
Share: Copied!

മുംബൈ: ലണ്ടനിൽനിന്ന് വീട്ടുകാരെ അറിയിക്കാതെ മാസങ്ങൾക്കു മുൻപ് ഇന്ത്യയിൽ തിരിച്ചെത്തിയ 34 കാരിയെ പുണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഫുഡ് ഡെലിവറി വഴിയുള്ള പണമിടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഇന്ത്യയിലുണ്ടെന്ന വിവരവും പിന്നാലെ മരണവാർത്തയും പുറത്തുവരുന്നത്. ഛത്രപതി സംഭാജിനഗർ സ്വദേശിയായ മുഗ്ധ ദേശ്മുഖ് ആണ് മരിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് എംബിഎ പഠനത്തിനായി മുഗ്ധ യുകെയിലേക്ക് പോയത്. അവിടെ തനിച്ചായിരുന്നു താമസം. ഫോൺ കോളുകൾ വഴിയും സന്ദേശങ്ങൾ വഴിയും മുഗ്ധ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഒക്ടോബർ 24 മുതൽ മുഗ്ധ ഫോൺ എടുക്കാതാവുകയും പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.

ആശങ്കാകുലരായ മാതാപിതാക്കൾ ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടു. ഒക്ടോബർ 22 നാണ് മുഗ്ധയുമായി അവസാനമായി സംസാരിച്ചതെന്ന് സുഹൃത്ത് അറിയിച്ചു. തുടർന്ന് ലണ്ടൻ പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി പൊലീസ് വ്യക്തമാക്കിയത്. മകളെ കണ്ടെത്താനായി കുടുംബം ഇന്ത്യൻ ഹൈക്കമ്മിഷന്റെ സഹായം തേടി. ഇതിനിടെ പിതാവ് മുഗ്ധയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒക്ടോബർ 8 നും 25 നും ഇടയിൽ നിരവധി തവണ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തതായി കണ്ടെത്തി.

ഇതിൽ ചില ഇടപാടുകൾ ഛത്രപതി സംഭാജിനഗറിലെ ഒസ്മാൻപുരയിൽനിന്നായിരുന്നു. ഇതോടെ മകൾ ഇന്ത്യയിലുണ്ടെന്നു കുടുംബം ഉറപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഗ്ധ പൂണെയിലെ ഗാഹുഞ്ജെയിലുള്ള ലോധ ബെൽമോണ്ടോ കോംപ്ലക്സിലുണ്ടെന്ന് കണ്ടെത്തി. പൊലീസ് ഫ്ലാറ്റിലെത്തി പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ പരുക്കേറ്റ പാടുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ തന്നെ മുഗ്ധ ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നെങ്കിലും ഓഗസ്റ്റ് മുതലാണ് ഇവിടെ താമസം തുടങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026
BREAKING NEWS
വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026