BREAKING NEWS

വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സങ്കീർണമായി തുടരുന്നതിനിടെ, യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കേണ്ട സാഹചര്യം നേരിടുന്നതിനുള്ള പരിശീലനവുമായി യുഎസ് സൈന്യം. ഇറാനെ ലക്ഷ്യമിട്ട് വലിയ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പരിശീലനമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1950–53ലെ കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായാണ് യുഎസ് സൈന്യം ഇത്തരമൊരു പരിശീലനം നടത്തുന്നത്. കൊറിയൻ യുദ്ധത്തിൽ ഏകദേശം 37,000 യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇറാനെതിരെ അതിശക്തമായ സൈനിക നടപടിക്ക് യുഎസ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധത്തിൽ വലിയ തോതിൽ സൈനികർ കൊല്ലപ്പെട്ടാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചാണ് പരിശീലനം. ന്യൂസ്‌വീക്ക് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തേഡ് കോർ സസ്റ്റൈൻമെന്റ് കമാൻഡ്, 20-ാം എൻജിനീയർ ബ്രിഗേഡ് എന്നിവയിലെ സൈനികർ നോർത്ത് കരോലൈനയിലെ ഫോർട്ട് ബ്രാഗിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തതായി യുഎസ് സൈന്യം അറിയിച്ചു. ബുൾഡോസറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് വലിയ കുഴിമാടങ്ങൾ നിർമിക്കുന്നതും കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയുകയും യുഎസിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതുവരെ അവിടെ സൂക്ഷിക്കുന്നതുമാണ് പരിശീലനത്തിന്റെ ഭാഗം.

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സൈനിക നടപടികൾക്കിടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ താൽക്കാലിക കുഴിമാടങ്ങളിൽ സംസ്കരിക്കുന്നതിന് പകരം എത്രയും വേഗം നാട്ടിലെത്തിക്കാനായിരുന്നു യുഎസ് മുൻഗണന നൽകിയിരുന്നത്. എന്നാൽ, വലിയ തോതിൽ സൈനികർ കൊല്ലപ്പെടുന്ന സാഹചര്യം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പാണ് ഇപ്പോഴത്തെ പരിശീലനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്

BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026
BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026