BREAKING NEWS

ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

പനാജി: ഗോവയിൽ ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽ 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഇൻസ്പെക്ടർക്കും വനിതാ സഹായിക്കും എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നോർത്ത് ഗോവയിലെ റിബന്ദറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ജൂലൈ 25നും ഒക്ടോബർ 27നുമാണ് സംഭവങ്ങൾ നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇൻസ്പെക്ടർ വികാസ് ദേയ്ക്കറിനും പീഡനത്തിന് സഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന രഞ്ജിനി പാല്യേക്കറിനുമെതിരെയാണ് ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തത്.

കുട്ടികൾക്കായുള്ള ഹെൽപ്പ് ലൈൻ സർവീസിൽ പെൺകുട്ടി നൽകിയ പരാതി അന്വേഷണത്തിനായി ഇൻസ്പെക്ടർ വികാസ് ദേയ്ക്കറിന് കൈമാറിയിരുന്നു. പരാതിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇൻസ്പെക്ടർ പെൺകുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്. ഓഫീസിനുള്ളിൽ പെൺകുട്ടിയെ തടഞ്ഞുവെക്കാൻ ഒപ്പമുണ്ടായിരുന്ന വനിത സഹായിക്കുകയായിരുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ പോക്സോ നിയമത്തിലെ കടുത്ത വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആരോപണം ഉയർന്നത് ക്രൈംബ്രാഞ്ച് പരിസരത്തായതിനാൽ കേസിന്റെ അന്വേഷണം ഓൾഡ് ഗോവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെതിരെയും സഹായിക്കെതിരെയും വകുപ്പുതല നടപടികളും നിയമനടപടികളും ആരംഭിച്ചതായി ഗോവ ഡി.ജി.പി അലോക് കുമാർ അറിയിച്ചു. സേനയിലെ ഇത്തരം വീഴ്ചകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026