CRIME

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം

· · 1 min read
Share: Copied!

കണ്ണൂര്‍: ഞെകളി കൊട്ടാളം കുന്നിലെ റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിക്കൂടം. കുത്തനെയുള്ള കുന്നിന്‍ പ്രദേശത്തെ ഏക്കറുകണക്കിന് വരുന്ന തോട്ടത്തില്‍ കാട് തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് രാവിലെ അസ്ഥികൂടം കണ്ടെത്തിയത്. കടന്നപ്പളളി പടിഞ്ഞാറെക്കര ഷമീ മാസ് വീട്ടില്‍ പി. അബുബക്കറിന്റെ ഉടമസ്ഥതയിലുളളതാണ് എസ്റ്റേറ്റ്.

ഇന്നലെ രാവിലെ 11.30 ന് എസ്റ്റേറ്റിലെത്തിയ അബുബക്കര്‍ പൊലീസിനെ വിവരം അറിയിച്ചു. പെരിങ്ങോം എസ്. ഐ. കെ. ഖദീജയുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയതിനാല്‍ തുങ്ങിമരിച്ചതായിക്കൊമെന്ന് കരുതുന്നു.

അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പെരിങ്ങോം പൊലീസും കണ്ണൂരില്‍ നിന്ന് ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിശദപരിശോധനയ്ക്കായി അസ്ഥികൂടം ശേഖരിച്ചു. അടുത്ത കാലത്ത് സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്.

BREAKING NEWS
വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026
BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026