ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അമ്മയും അച്ഛനും ചേർന്നെഴുതിയ കുറിപ്പിൽ മൂന്ന് ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടെന്ന് പറയുന്നു. അതേസമയം മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ കുടുംബത്തിന് പലചരക്കുകടയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തി വരുകയാണ്. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.