BREAKING NEWS

കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു

· · 1 min read
Share: Copied!

കായംകുളം: സർക്കാർ അറിയാതെ മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി എക്‌സൈസ് മന്ത്രി എം ലിജു രം​ഗത്ത്. ബാർ ലൈസൻസിന് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങൾ കാരണമുള്ള പ്രശ്‌നങ്ങളാണിത്. സർക്കാരോ, മന്ത്രിയോ എക്‌സൈസ് കമ്മീഷണർ പോലും അറിയാതെ ലൈസൻസ് കൊടുക്കാനുള്ള നിയമമുണ്ട്. അതിനെ ഈ സർക്കാർ തിരുത്തും. കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ സർക്കാരിനറിയാമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് അനുവദിക്കാമെന്ന ചട്ടപ്രകാരം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 410 ബാറുകൾക്ക് ലൈസൻസ് ലഭിച്ചു. എഫ്.എൽ 3 ബാറുകളാക്കിക്കൊണ്ടുള്ള ലൈസൻസാണ് അതുവഴി ലഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 78 ബാറുകൾക്ക് അനുമതി ലഭിച്ചു. സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് പൂട്ടിയ ബാറുകൾക്കാണ് പിന്നീട് ലൈസൻസ് ലഭിച്ചത്. ഇത്തരത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ഞുറോളം ബാറുകൾക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തും ബാറിന് അപേക്ഷകൾ ലഭിച്ചു. നവംബർ 30നകം മദ്യനയം രൂപീകരിച്ച് തീരുമാനമെടുക്കാമെന്നാണ് സർക്കാർ നയം. ഇത് ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതുപോലെ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ അറിയണം എന്ന് നിർദ്ദേശമുണ്ട്. പക്ഷെ ഉദ്യോഗസ്ഥർ അത് ലംഘിച്ചു. കഴിഞ്ഞ സർക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരിൽ ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കും. ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

BREAKING NEWS
വൻ ആൾനാശം മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിന്റെ നീക്കം; കൂട്ടസംസ്കാരത്തിന് പ്രത്യേക പരിശീലനം; ഇറാനെ ലക്ഷ്യമിട്ടുള്ള അതിശക്ത പടയൊരുക്കത്തിന്റെ മുന്നോടിയോ?
31 Oct 2026
BREAKING NEWS
ക്രൈം ബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16കാരിയെ നിരവധി തവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് വനിതാ സഹായി, പൊലീസ് ഇൻസ്പെക്ടർക്കെതിരെ പോക്സോ കേസ്
31 Oct 2026
BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026
BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026