മാനന്തവാടി: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ വഴിത്തിരിവ്. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് രക്തപരിശോധനാ ഫലം വ്യക്തമാക്കുന്നത്. പ്രിൻസിപ്പലിന്റെ രക്തപരിശോധനാ ഫലം നെഗറ്റീവാണ്.
ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായത്. കൂടുതൽ പരിശോധനകൾ നടത്തിയതിനു പിന്നാലെയാണ് രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന വിവരം ലഭിച്ചത്.