BREAKING NEWS

പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രണയബന്ധം അവസാനിച്ചാൽ അതിനുമുൻപ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രണയ കാലത്തുണ്ടായ ശാരീരിക അടുപ്പത്തെ ബന്ധം വേർപിരിയുമ്പോൾ കുറ്റകൃത്യമായി മുദ്രകുത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബന്ധങ്ങൾ തകരുമ്പോൾ പങ്കാളിക്കെതിരെ പരാതി നൽകി ക്രിമിനൽ കേസുകൾ ചുമത്തുന്ന പ്രവണത വർധിച്ചുവരുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.

മലയാളിയായ സന്തോഷ് കുമാർ എൻ.പി. സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്. പ്രണയം നടിച്ച് വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്ന കേസുകളും, ബന്ധം അവസാനിച്ചതുകൊണ്ടുമാത്രം മുൻകാലങ്ങളിൽ നടന്ന ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി ചിത്രീകരിക്കുന്ന കേസുകളും തമ്മിൽ വേർതിരിച്ചു കാണേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ നിയമസംവിധാനത്തെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ബന്ധങ്ങൾ തകരുമ്പോഴെല്ലാം ബലാത്സംഗ ആരോപണങ്ങൾ ഉന്നയിക്കുന്നത് യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

ആദ്യവിവാഹം മറച്ചുവെച്ച് കർണാടകയിലെ മൈസൂരിൽ വെച്ച് സന്തോഷ് കുമാർ തന്നെ രണ്ടാമത് വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് കേസിലെ പരാതിക്കാരി കോടതിയെ സമീപിച്ചത്. 1996 മുതൽ 2003 വരെ ഒരുമിച്ച് താമസിച്ച കാലയളവിൽ ഭർത്താവ് തന്നെ വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു.
എന്നാൽ, തനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ വ്യാജമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സന്തോഷ് കുമാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇതിനെത്തുടർന്ന് ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങളിൽനിന്ന് സന്തോഷ് കുമാറിനെ ഒഴിവാക്കി.

BREAKING NEWS
’ഇന്ത്യയുടെ 36 റഫാൽ വിമാനങ്ങളിൽ നാലെണ്ണം കാണാനില്ല’, ബ്രിട്ടനിലെ ഫ്ളൈറ്റ് ഗ്ലോബൽ റിപ്പോർട്ട്; കണക്കുകൾ തള്ളി വ്യോമസേനാ മുൻ ഉപമേധാവി;’പാകിസ്താൻ പ്രചാരണത്തിന്റെ ആവർത്തനം’
20 Nov 2026
BREAKING NEWS
’മുസ്ലിം ലീഗ് പ്രവർത്തകരായ ചില സാക്ഷികൾ വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികൾ ആയതുകൊണ്ടാണ്; ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ല; അതിനാലാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്’- പി.ജയരാജൻ
20 Nov 2026
BREAKING NEWS
വനിതാ ഇൻഫ്ലുവൻസർ തന്റെ വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചു, വിവാഹ വാർത്തയറിഞ്ഞ് ആരാധകൻ അസ്വസ്തനായി, തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ മർദിച്ചുകൊന്നു, പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ, യുവാവ് മുൻപും ഇൻഫ്ലുവൻസറുടെ വീട്ടിൽ വന്...
20 Nov 2026
BREAKING NEWS
വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ, GO TO YOUR CLASSES... മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 7 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി ശ്രീ ശങ്കര കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്ത...
20 Nov 2026