BREAKING NEWS

കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

കാസർകോട്: മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് പള്ളം റെയിൽവേ ട്രാക്കിൽ വെള്ളി പുലർച്ചെയാണ് ദാരുണമായ അപകടം നടന്നത്. പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ തെച്ചിക്കാട്ടിൽ ടി. ജിതിൻ (24) ആണ് മരിച്ചത്.

റെയിൽവേ ട്രാക്കിൽ അപകടം സംഭവിച്ച വിവരം ട്രെയിനിന്റെ ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് യുവാവിന്റെ പേഴ്സ് കണ്ടെടുത്തു. പേഴ്സിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചത് പാലക്കാട് സ്വദേശിയാണെന്ന് വ്യക്തമായത്.

മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണിൽ നിന്ന് മരിച്ച യുവാവിന്റേതെന്ന് കരുതുന്ന നിരവധി ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ വിവരങ്ങളും രേഖകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ മരണവിവരം പാലക്കാട്ടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026