BREAKING NEWS

ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചിട്ടോ ഇല്ല, ഞാൻ തന്നെയാണ് വക്കാലത്തിൽ ഒപ്പിട്ടു കൊടുത്തത്, അച്ഛനുമായി ഏറെ ആത്മബന്ധമുള്ള വക്കീലാണദ്ദേഹം, ബന്ധുവിന്റെ ആരോപണംതള്ളി ഭദ്ര കീര്‍ത്തി

· · 1 min read
Share: Copied!

കൊച്ചി: അഭിഭാഷകനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ തള്ളി ജയബാലകൃഷ്ണന്റെ മകൾ ഭദ്ര. അഡ്വ. എം.ജി. ശ്രീജിത്ത് തന്നെയാണ് തങ്ങളുടെ അഭിഭാഷകൻ. താൻതന്നെയാണ് അഡ്വ. ശ്രീജിത്തിന് വക്കാലത്ത് ഒപ്പിട്ട് നൽകിയത്. നിലവിൽ അഭിഭാഷകനെ മാറ്റിയിട്ടില്ലെന്നും ഭദ്ര മാധ്യമങ്ങളോട് വ്യക്തമാക്കി. കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഭദ്ര അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ചേരാനല്ലൂർ അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു ഭദ്ര മാധ്യമങ്ങളെ കണ്ടത്. ഉച്ചയ്ക്ക് 1.50 ഓടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിൽ എത്തിയത്. 20 മിനിറ്റോളം അദ്ദേഹം വീട്ടിൽ ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ മുമ്പിൽ ആവശ്യങ്ങൾ അറിയിച്ചെന്ന് ഭദ്ര പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും ഭദ്ര കൂട്ടിച്ചേർത്തു. ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിൽ കക്ഷിചേരാൻ കുടുംബം അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾ പരിഗണിക്കവെയാണ് അഭിഭാഷകനെ സംബന്ധിച്ച് തർക്കം ഉണ്ടായത്. അഭിഭാഷകനായ എം.ജി. ശ്രീജിത്ത് ഭീഷണിപ്പെടുത്തി വക്കാലത്തിൽ ഒപ്പിട്ട് വാങ്ങിക്കുകയായിരുന്നു എന്നാണ് ജയബാലകൃഷ്ണന്റെ ബന്ധു അറിയിച്ചത്. അഡ്വക്കേറ്റ് ശ്രീജിത്ത് ഞങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. അച്ഛനുമായി ഏറെ ആത്മബന്ധമുള്ള വക്കീലാണദ്ദേഹം. കേസിന്റെ തുടക്കത്തിൽ നിയമങ്ങളെക്കുറിച്ച് ഞങ്ങൾക്ക് കാര്യമായി അറിയില്ലായിരുന്നു. നിയമോപദേശത്തിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചത്. തുടക്കത്തിൽ നിയമപരമായി നീങ്ങാൻ അറിയാത്തതുകൊണ്ട് ഞാൻതന്നെയാണ് വക്കാലത്തിൽ ഒപ്പിട്ടു കൊടുത്തത്. ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചിട്ടോ അല്ല; ഞങ്ങൾ തന്നെയാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അദ്ദേഹം ഞങ്ങളുടെ അടുത്ത സുഹൃത്തുമാണ്’, ഭദ്ര പറഞ്ഞു.

BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026