BREAKING NEWS

മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്

· · 1 min read
Share: Copied!

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം ബി രാജേഷ്. എസ്എഫ്‌ഐ നേതാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് എംഎസ്എഫുകാര്‍ ആക്രമിച്ചെന്നും ഇക്കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നുവെന്നും എം ബി രാജേഷ് ആരോപിച്ചു.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയല്ല ഇതെങ്കില്‍ പ്രതികരിക്കണം എന്നും എം ബി രാജേഷ് വ്യക്തമാക്കി. ‘മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ മാരകായുധങ്ങളുമായി വന്ന എംഎസ്എഫ് അക്രമികളുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്. ആരാണ് ക്രിമിനലുകളെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചത്. ധൈര്യവും പിന്‍ബലവും എവിടുന്നാണ്. മുസ്ലിം ലീഗ് നേതൃത്വം മറുപടി പറയണം.

ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നുവെന്നാണ് കാണിക്കുന്നത്. മുഖം മറച്ചാണ് അവര്‍ എത്തിയത്. ശക്തമായ നടപടിയെടുക്കണം’, എം ബി രാജേഷ് വിമര്‍ശിച്ചു. ‘പുറത്തുവന്നത് കേരളത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങളാണ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്എഫ്‌ഐ നേതാക്കളെ മാരകായുധങ്ങളും കൊലവിളികളുമായെത്തിയ എംഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആശുപത്രിക്ക് അകത്ത് കയറി വധിക്കാന്‍ ശ്രമിച്ചു. നേതാക്കള്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായി. കേരളം അപലപിക്കണം’, എം ബി രാജേഷ് പറഞ്ഞു.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026