BREAKING NEWS

നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറത്തുവരാതിരിക്കാൻ മൂടികൊണ്ട് അടച്ചുവച്ചു, 12 വയസുകാരി പിടിയിൽ

· · 1 min read
Share: Copied!

ഇൻഡോർ: നാലുവയസുകാരന്റെ ചോക്ലേറ്റ് കഴിച്ചതിന് അമ്മ വഴക്കുപറഞ്ഞതിലുള്ള പക തീർക്കാൻ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിൽ മുക്കിക്കൊന്നെന്ന് 12കാരി. മധ്യപ്രദേശിലെ ഷാംഗഢിലെ ഒരു കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒക്ടോബർ 24ന് കാണാതായ നാലുവയസ്സുകാരനെ മണിക്കൂറുകൾക്കുശേഷം പെൺകുട്ടിയുടെ വീട്ടിലെ വെള്ളടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ ചോക്ലേറ്റ് കഴിച്ചതിന് ഏകദേശം 10 മുതൽ 12 ദിവസം മുമ്പ് കുട്ടിയുടെ അമ്മ പെൺകുട്ടിയെ ശകാരിച്ചിരുന്നു. ഇതിൽ അപമാനിതയായ പെൺകുട്ടി പക മനസ്സിൽ സൂക്ഷിക്കുകയും പ്രതികാരം ചെയ്യാൻ പദ്ധതിയിടുകയും ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഒക്ടോബർ 24ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടി കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചതെന്നാണ് പോലീസ് പറയുന്നത്. വീട്ടിലെത്തിയ കുട്ടിയെ വെള്ളം നിറച്ച ടാങ്കിലേക്ക് തള്ളിയിട്ടശേഷം ടാങ്കിന്റെ കനത്ത മൂടി അടച്ചെന്നാണ് ആരോപണം. ഇതോടെ കുട്ടി ടാങ്കിനുള്ളിൽ കുടുങ്ങി മരിക്കുകയായിരുന്നു.

അതേസമയം, കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. അവസാനമായി കുട്ടി പെൺകുട്ടിക്കൊപ്പമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അവളെ ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് വെള്ളടാങ്കിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം രണ്ടാം ദിവസമാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. തുടർന്ന് കുടുംബാംഗങ്ങൾ കുട്ടിയുടെ അന്ത്യകർമങ്ങൾ നടത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യുകയും കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.

ചോദ്യം ചെയ്യലിനിടെ പെൺകുട്ടി കുറ്റം സമ്മതിച്ചതായി ഷാംഗഢ് പോലീസ് സ്റ്റേഷൻ ഇൻചാർജ് കപിൽ സൗരാഷ്ട്രീയ അറിയിച്ചു. ചൊവ്വാഴ്ച പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് വിദിഷയിലെ കുട്ടികൾക്കായുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മരിച്ച കുട്ടി മൂന്ന് പെൺമക്കളുള്ള കുടുംബത്തിലെ ഏക ആൺകുട്ടിയായിരുന്നു. ചോക്ലേറ്റുമായി ബന്ധപ്പെട്ട ചെറിയൊരു തർക്കം ദിവസങ്ങൾക്കുശേഷം നാലുവയസുകാരന്റെ മരണത്തിൽ കലാശിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026