BREAKING NEWS

ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു… പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില്ലാതെ അതേ സ്ഥലത്തുകൂടി നടത്തിച്ച് പോലീസ്- VIDEO

· · 1 min read
Share: Copied!

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 17കാരനെയും പിതാവിനെയും സുഹൃത്തിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചെന്ന കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ അതേ സ്ഥലത്തെത്തിച്ച് പോലീസ്. ചൊവ്വാഴ്ചയാണ് കൊൽക്കത്തയിലെ ബേഹാലയിലുള്ള സർസുന മേഖലയിലെ ഖുദിറാം പള്ളിയിൽ പ്രതികളെ എത്തിച്ചത്. അരയിൽ കയറുകെട്ടി, മേൽവസ്ത്രവും ചെരുപ്പുമില്ലാതെ പ്രതികളെ പ്രദേശത്തുകൂടി നടത്തിച്ചു.

പെൺകുട്ടിയുടെ പിതാവ്, മാതൃസഹോദരൻ, ജ്യേഷ്ഠൻ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. കൗമാരക്കാരനെയും പിതാവിനെയും സുഹൃത്തിനെയും ഇതേ പ്രദേശത്തുവെച്ചാണ് നേരത്തെ നഗ്നരാക്കി നടത്തിച്ചതെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായിരുന്നു.

ഇരകൾ നേരിട്ട അപമാനത്തിന് പകരമായുള്ള നടപടിയെന്നാണ് പോലീസിന്റെ നടപടിയെ പ്രദേശത്തെ ചിലർ വിശേഷിപ്പിച്ചത്. എന്നാൽ, കേസിൽ അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരായ ആരോപണങ്ങളും സംഭവത്തിൽ തോക്ക് ഉപയോഗിച്ചെന്ന പരാതിയും പോലീസ് പരിശോധിച്ചുവരികയാണ്.

ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർസുന പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17കാരൻ പ്രായപൂർത്തിയാകാത്ത കാമുകിയെ കാണാനായി സുഹൃത്തിനൊപ്പമെത്തുകയായിരുന്നു. ഇതിനിടെ കൗമാരക്കാരൻ പെൺകുട്ടിയെ ചുംബിക്കുന്നത് പെൺകുട്ടിയുടെ മാതൃസഹോദരന്റെ സുഹൃത്ത് കണ്ടതായാണ് റിപ്പോർട്ട്.

വിവരം അറിഞ്ഞതോടെ പെൺകുട്ടിയുടെ പിതാവും മാതൃസഹോദരനും സ്ഥലത്തെത്തി. തുടർന്ന് കൗമാരക്കാരനെയും സുഹൃത്തിനെയും ഖുദിറാം പള്ളിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി തടഞ്ഞുവെച്ച് മർദിച്ചതായാണ് ആരോപണം. പിന്നാലെ കൗമാരക്കാരന്റെ പിതാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.

സ്ഥലത്തെത്തിയ പിതാവിനെയും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മർദിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ പെൺകുട്ടിയുടെ മാതൃസഹോദരൻ പിതാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സ്വന്തം മകനെ വെടിവെച്ചുകൊല്ലുകയോ അതല്ലെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കുകയോ ചെയ്യണമെന്നായിരുന്നു ഭീഷണിയെന്നാണ് ആരോപണം.

തങ്ങളുടെ നിർദേശം അനുസരിച്ചില്ലെങ്കിൽ മൂന്നുപേരെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി ഇരകളുടെ കുടുംബം ആരോപിക്കുന്നു. ജീവൻ നഷ്ടപ്പെടുമെന്ന ഭയത്തെത്തുടർന്നാണ് നഗ്നരായി നടക്കാൻ നിർബന്ധിതരായതെന്നാണ് ഇരകൾ പറയുന്നത്.

തുടർന്ന് വീടിന് പുറത്തുള്ള ഇടുങ്ങിയ വഴിയിലൂടെ ഏകദേശം 50 മീറ്ററോളം മൂന്നുപേരെയും നഗ്നരായി നടത്തിച്ചതായാണ് പരാതി. ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

കൗമാരക്കാരനെയും സുഹൃത്തിനെയും ആദ്യം തടഞ്ഞുവെച്ച് മർദിച്ചശേഷമാണ് പിതാവിനെ വിളിച്ചുവരുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. ഗ്ലാസ് കുപ്പികൾ ഉപയോഗിച്ച് മർദിച്ചതായും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ തോക്ക് ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിനിടെ കൗമാരക്കാരന്റെ മാതാവിനും മർദനമേറ്റതായാണ് പരാതി. ഇവർ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയായി.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റിലായ പ്രതികളെ പോലീസ് വീണ്ടും അതേ പ്രദേശത്തെത്തിച്ചത്. ഇരകളെ നഗ്നരാക്കി നടത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വഴിയിലൂടെ പ്രതികളെയും നടത്തിച്ചതോടെ പ്രദേശവാസികൾക്കിടയിൽ സംഭവം വീണ്ടും ചർച്ചയായി.

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026