BREAKING NEWS

കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

കൗശാംബി: കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്ന് താഴേക്ക് വീണ കുഞ്ഞിന് ദാരുണാന്ത്യം. അപക‌ടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ​ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഉടനെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലായിരുന്ന ഒന്നരവയസുകാരൻ മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശിലെ കൗശാംബിയിൽ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

മഹേവ ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ അധൗലി ഗ്രാമത്തിൽ താമസിക്കുന്ന പവൻ കുമാർ ജയ്‌സ്വാളിന്റെ ഭാര്യ കോമൾ ദേവിയും മകൻ ശൗര്യയുമാണ് അപകടത്തിൽപ്പെട്ടത്. വീടിന്റെ ടെറസിൽ കുഞ്ഞിനോടൊപ്പം ഇരിക്കുകയായിരുന്നു കോമൾ ദേവി. ഇതിനിടെ ഒരു കൂട്ടം കുരങ്ങുകൾ പെട്ടെന്ന് ഇരുവർക്കും നേരെ ആക്രമണം നടത്തുകയായിരുന്നു.

കുരങ്ങുകൾ അടുത്തേക്ക് പാഞ്ഞെത്തിയതോടെ പരിഭ്രാന്തയായ കോമൾ ദേവി കുഞ്ഞിനെ കൈയിലെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കുഞ്ഞുമായി താഴെയുള്ള ടെറസിൽ നിന്നു വീഴുകയായിരുന്നുവെന്ന് കൗശാംബി സർക്കിൾ ഓഫീസർ അരുൺ കുമാർ ശുക്ല പറഞ്ഞു.

വീഴ്ചയിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ചികിത്സയ്ക്കിടെ കുഞ്ഞ് ശൗര്യ മരണത്തിന് കീഴടങ്ങി. കോമൾ ദേവിക്ക് ആവശ്യമായ ചികിത്സ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026