BREAKING NEWS

വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍

· · 1 min read
Share: Copied!

കൊച്ചി: ശ്രീനാരായണീയ ദർശനങ്ങളെ പിന്തുടരുന്ന ആളാണോ വെള്ളാപ്പള്ളി എന്ന പി ജയരാജന്റെ വിമർശനത്തിനു മറുപടിയുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശശൻ. പി ജയരാജൻ്റെ വിമർശനം വ്യക്തിപരമെന്നും സിപിഐഎമ്മിൻ്റേതല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. പി ജയരാജൻ്റെ വിമർശനം അന്ധൻ ആനയെ കണ്ടത് പോലെയാണെന്നും അതു പറയാൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

പിണറായിക്ക് പി ജയരാൻ്റെ അഭിപ്രായം ഇല്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. വിമർശിച്ചു വിമർശിച്ച് പി ജയരാജൻ്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്നും പാർട്ടിയ്ക്കകത്ത് നിന്ന് പാർട്ടിയെ വിമർശിച്ചല്ലേ ജയരാജൻ മുന്നോട്ടുപോകുന്നത്. പി ജയരാജൻ എന്നും പാർട്ടിക്ക് അകത്തുനിന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാൾ. തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ട് കിട്ടിയത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയതെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. താൻ ഹിന്ദുവാണെന്നും എന്നാൽ ഹിന്ദുത്വത്തിന്റെ കാലാൾപ്പടയായി പിന്നോക്കക്കാരെ കൊണ്ട് കെട്ടാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

അത് പി ജയരാജന്റെ തെറ്റായ ധാരണയാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പി ജയരാജനെ സംവാദത്തിന് ക്ഷണിക്കുന്നുവെന്നും തെറ്റ് തിരുത്തി കൊടുക്കാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പി ജയരാജന്റെ ഉത്പന്നം കൈത്തറി ലക്ഷക്കണക്കിനാണ് താൻ കൊണ്ട് നടന്ന് വിറ്റത്. അന്നൊന്നും പി ജയരാജൻ ഒരു ആക്ഷേപവും ഉന്നയിച്ചില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. പിണറായി വിജയൻ വിമർശിച്ചോ എങ്കിൽ താൻ സമ്മതിക്കാം. ഇതുപോലുള്ള വാപ്പിളക്കുകൾ പറയുന്നത് താൻ കാര്യമാക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026