BREAKING NEWS

എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകും- ആരോ​ഗ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യവകുപ്പ് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നതായും ഐഫോണുകളടക്കം കാണാതാവുകയും ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ. അബിൻ വർക്കി എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ആരോഗ്യ മന്ത്രി ഐ ഫോണടക്കം കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.

‘7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങുകയും അവ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിന് ഫണ്ടസ് ക്യാമറയും വാങ്ങിയിരുന്നു. എന്നാൽ പല ആശുപത്രികളിലും ഒന്നു പോലും ഉപയോഗിക്കുന്നില്ല. പല ഐഫോണുകളും കാണാനില്ലെന്ന പരാതിയും കിട്ടിയിട്ടുണ്ട്’ ആരോഗ്യ മന്ത്രി സഭയിൽ പറഞ്ഞു.

അതുപോലെ കോവിഡ് കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ വാങ്ങിയ രണ്ട് ഓക്സിജൻ പ്ലാന്റുകൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടില്ല. പിഎം കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകളിൽ ചിലത് ഗുണനിലവാരം ഇല്ലാത്തതിനെ തുടർന്നും പരിപാലനച്ചെലവ് തുടങ്ങിയ കാരണങ്ങൾക്കൊണ്ടും ഉപയോഗിക്കുന്നില്ല. കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ഇത്തരം 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാകാതെ കിടക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

മാത്രമല്ല കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് വാങ്ങിയ പല ഉപകരണങ്ങളും ഉപയോഗിക്കാതെ കിടക്കുന്ന സാഹചര്യമുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിൽ മാത്രം സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ജനങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കുന്നുവെന്നതും ഉറപ്പാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. കാണാതായ പരാതികളിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങുന്ന ഉപകരണങ്ങളുടെ വാറന്റി കാലാവധി കഴിഞ്ഞതിനാൽ ആവശ്യമായ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താതെ നശിക്കാൻ ഇടവരുന്നത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യം സമഗ്രമായി പരിശോധിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. ഉപകരണങ്ങൾ ഗുണനിലവാരം, വാങ്ങിയതിന്റെ ആവശ്യകത, അവയുടെ പ്രവർത്തനസജ്ജമാക്കിയതിലെ വീഴ്ചകൾ, ദീർഘകാലം ഉപയോഗിക്കാതെ കിടന്നതിന്റെ കാരണങ്ങൾ, ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുറെയേറെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അത് സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല പൊതുപണം ചെലവഴിച്ച് വാങ്ങുന്ന മെഡിക്കൽ ഉപകരണങ്ങൾ പെട്ടികളിൽ കിടന്ന് നശിക്കുന്നതോ പ്രവർത്തനരഹിതമായി ഉപേക്ഷിക്കപ്പെടുന്നതോ അനുവദിക്കാനാവില്ല. ഇത്തരം വീഴ്ചകൾക്ക് കാരണക്കാരായവരുടെ ഉത്തരവാദിത്തം പരിശോധിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഉപകരണങ്ങൾ വാങ്ങുന്നതു മുതൽ അവയുടെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതുവരെ ഉത്തരവാദിത്തം നിർണയിക്കുന്നതിനും ഇത്തരം പാഴ്‌ചെലവുകൾ ആവർത്തിക്കാതിരിക്കുന്നതിനും ഭാവിയിൽ സർക്കാർ നടപടികൾ ശക്തമാക്കും. വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലും ധാരാളം പൊതുപണം ദുരുപയോഗം ചെയ്തതിനാലും ഈ അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് നിർദ്ദേശം നൽകുന്നതാണെന്നും ആരോഗ്യമന്ത്രി മറുപടി നൽകി.

വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026