BREAKING NEWS

‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിന് കുരുക്കായി സുഹൃത്ത് അയച്ച ശബ്ദരേഖ. അപകടത്തെക്കുറിച്ച് സുഹൃത്തായ ജോയലിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദസന്ദേശം പോലീസ് തെളിവായി കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്താണ് പോലീസ് തെളിവുകൾ ഹാജരാക്കിയത്. കേസിലെ മൂന്നാം പ്രതിയാണ് ജോയൽ. അപകടസമയത്ത് ജോയലും മിനി കൂപ്പർ കാറിലുണ്ടായിരുന്നു.

സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചെന്നും യാത്രയ്ക്കിടെ സ്കൂട്ടറിൽ ഇടിച്ചെന്നും ശബ്ദരേഖയിൽ പറയുന്നതായി പോലീസ് കോടതിയെ അറിയിച്ചു. അപകടത്തിൽ മൂന്നുപേർ മരിച്ചെന്നും ഭയന്നുപോയ തങ്ങൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും ശബ്ദസന്ദേശത്തിലുണ്ടെന്നാണ് വിവരം. നാട്ടുകാർ എത്തിയപ്പോൾ സുഹൈൽ ‘വാപ്പ നോക്കിക്കൊള്ളും’ എന്നു പറഞ്ഞതായും ശബ്ദരേഖയിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പോലീസിന്റെ വാദം. സുഹൈൽ സ്ഥിരമായി അമിതവേഗത്തിൽ വാഹനമോടിച്ചിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അപകടത്തിൽ മൂന്നുപേർ മരിച്ച വിവരം പ്രതികൾ സുഹൃത്തിനെ അറിയിച്ചിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. അപകടത്തിനുശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അതേസമയം, എഫ്.ഐ.ആറിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചിട്ടില്ലെന്നും മതിയായ തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ അന്തിമഫലം നേരത്തേ തീരുമാനിച്ചുവെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. നേരത്തേ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026