BREAKING NEWS

മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു

· · 1 min read
Share: Copied!

മലപ്പുറം: കുഴിപ്പുറം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു. കുഴിപ്പുറം പാലേമാട് സ്വദേശി അമ്പലവൻ കുളപ്പുരയ്ക്കൽ ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. പറപ്പൂർ സ്വദേശി അക്ബർ അലി (36) ഓടിച്ച കാർ ഇടിച്ചാണ് അപകടം. ഇയാളെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

അക്ബർ അലി മദ്യപിച്ചിരുന്നെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഷറഫുദ്ദീനും സുഹൃത്ത് കുഴിപ്പുറം കോടായിക്കാടൻ ഹബീബും ബൈക്കിൽ വരുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടരയോടെ മരിച്ചു. സ്വകാര്യ സ്‌കൂളിൽ താത്കാലിക അധ്യാപകനാണ് ഷറഫുദ്ദീൻ.

അപകടത്തിൽ ഹബീബിന്റെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വേങ്ങര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഷറഫുദ്ദീന്റെ പിതാവ്: പരേതനായ അമ്പലവൻ കുളപ്പുരയ്ക്കൽ ഇബ്രാഹിം. മാതാവ്: പരേതയായ ഇത്തീരു. സഹോദരൻ: പരേതനായ ഷംസുദ്ദീൻ (യൂത്ത് കോൺഗ്രസ് മുൻ പറപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി, സാംസ്‌കാരിക പ്രവർത്തകൻ).

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026
BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026