BREAKING NEWS

പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി

· · 1 min read
Share: Copied!

കോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറോടിച്ചുകയറ്റി ലഹരിസംഘങ്ങളുടെ അക്രമം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ സംഘങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്തവരിൽ ലഹരിസംഘത്തിലെ പ്രധാനിയായ ആൽബിൻ സെബാസ്റ്റ്യനും ഉൾപ്പെടുന്നു. ഇയാൾക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിലവിൽ കേസുണ്ടെന്നാണ് വിവരം. സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ കൂടുതൽ പോലീസുകാരെത്തിയാണ് ഇവരെ കീഴടക്കി സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

സംഘം സഞ്ചരിച്ച കാറുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണവും സംഘങ്ങൾ തമ്മിലുള്ള ബന്ധവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുറ്റ്യാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി… പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026
BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026