BREAKING NEWS

പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്കൂളില്‍ തീ കൊളുത്തി മരിച്ചു, ആത്മഹത്യാ കുറിപ്പ് പുറത്തുവിടാതെ പൊലീസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. ഷഹ്ദര ജില്ലയിലെ കൃഷ്ണ നഗറിൽ സ്ഥിതി ചെയ്യുന്ന സർവോദയ കന്യ വിദ്യാലയത്തിലാണ് ദാരുണസംഭവം നടന്നത്. വിദ്യാർഥിനി സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്കൂളിലെ സെക്യൂരിറ്റിയുടെ മുറിക്ക് പിന്നിലാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

തീപിടിത്തമുണ്ടായെന്ന വിവരത്തെത്തുടർന്ന് കൃഷ്ണ നഗർ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വിദ്യാർഥിനി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായാണ് കണ്ടെത്തൽ. അതേസമയം പരിശോധനയിൽ വിദ്യാർഥിനിയുടെ സ്കൂൾ ബാഗിൽനിന്ന് മൂന്ന് കുറിപ്പുകൾ പൊലീസ് കണ്ടെത്തി. ബാഗിൽ സംശയാസ്പദമായ മറ്റു ചില വസ്തുക്കളും കണ്ടെത്തിയതായി അധ്യാപകർ അറിയിച്ചു. എന്നാൽ, ഇവ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കുറിപ്പിലെ ഉള്ളടക്കവും പൊലീസ് പുറത്തുവിട്ടിട്ടില്ല. വിദ്യാർഥിനി രാവിലെ ഏറെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പോയതെന്ന് സഹോദരി അറിയിച്ചു.

പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഉച്ചയ്ക്ക് 1.40ഓടെയാണ് സ്കൂൾ അധികൃതർ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചതെന്നും അവർ വ്യക്തമാക്കി. സംഭവസ്ഥലത്ത് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വിദ്യാർഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് സ്കൂൾ അധികൃതരും പെൺകുട്ടിയുടെ സുഹൃത്തുക്കളും.

BREAKING NEWS
’ഷാർജയിലെ ഒരു ജ്വല്ലറിയിലാണ് ജോലി ചെയ്യുന്നത്; വിദേശത്തേക്ക് പോകാൻ കഴിയാത്തത് ഉപജീവനത്തെ ബാധിക്കും’; ഹൈക്കോടതിയിൽ വിദേശയാത്രാനുമതി തേടി ടോമിൻ തച്ചങ്കരി; ‘ജയിലിൽനിന്ന് ഇപ്പോഴല്ലേ ഇറങ്ങിയത്?’ - കോടതി
24 Oct 2026
BREAKING NEWS
വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അതിക്രമിച്ചുകയറി 13 കടന്നുപിടിക്കാൻ ശ്രമം; 40-കാരൻ അറസ്റ്റിൽ; പ്രതിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മണ്ഡലം പ്രസിഡന്റ്
24 Oct 2026
BREAKING NEWS
‘വലിയ സംഭവമാക്കേണ്ട, ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ’, ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഹോട്ടൽ അധികൃതരുടെ മറുപടി; നാലുമണിക്കൂർ പ്രതിഷേധിച്ച് യുവാവ്; പരാതി നല്കി; കോഴിക്കോട് സാഗർ ഹോട്ടലിനെതിരെ നടപടി
24 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടക്കേസ്: വ്യാജ പ്രചരണം, മന്ത്രി എം. ലിജുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
24 Oct 2026