BREAKING NEWS

’ഷാർജയിലെ ഒരു ജ്വല്ലറിയിലാണ് ജോലി ചെയ്യുന്നത്; വിദേശത്തേക്ക് പോകാൻ കഴിയാത്തത് ഉപജീവനത്തെ ബാധിക്കും’; ഹൈക്കോടതിയിൽ വിദേശയാത്രാനുമതി തേടി ടോമിൻ തച്ചങ്കരി; ‘ജയിലിൽനിന്ന് ഇപ്പോഴല്ലേ ഇറങ്ങിയത്?’ – കോടതി

· · 1 min read
Share: Copied!

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഷാർജയിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയാണെന്നും വിദേശത്തേക്ക് പോകാൻ കഴിയാത്തത് ഉപജീവനത്തെ ബാധിക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്.

‘ജയിലിൽനിന്ന് ഇപ്പോഴല്ലേ ഇറങ്ങിയത്?’ എന്നായിരുന്നു ഹർജി പരിഗണിച്ച കോടതിയുടെ ചോദ്യം. വിഷയത്തിൽ മറുപടി നൽകാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അതിനുശേഷമായിരിക്കും ഹർജി വീണ്ടും പരിഗണിക്കുക.

മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്. യുഎഇയിലേക്ക് യാത്ര ചെയ്യാനും അവിടെ ജോലി ചെയ്യാനും അനുമതി നൽകണമെന്നാണ് ആവശ്യം. അല്ലെങ്കിൽ, ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ യുഎഇയിലേക്ക് പോകാൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് പ്രത്യേക കോടതി തച്ചങ്കരിയെ നാലുവർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

BREAKING NEWS
വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അതിക്രമിച്ചുകയറി 13 കടന്നുപിടിക്കാൻ ശ്രമം; 40-കാരൻ അറസ്റ്റിൽ; പ്രതിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മണ്ഡലം പ്രസിഡന്റ്
24 Oct 2026
BREAKING NEWS
‘വലിയ സംഭവമാക്കേണ്ട, ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ’, ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഹോട്ടൽ അധികൃതരുടെ മറുപടി; നാലുമണിക്കൂർ പ്രതിഷേധിച്ച് യുവാവ്; പരാതി നല്കി; കോഴിക്കോട് സാഗർ ഹോട്ടലിനെതിരെ നടപടി
24 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടക്കേസ്: വ്യാജ പ്രചരണം, മന്ത്രി എം. ലിജുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
24 Oct 2026
BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026