BREAKING NEWS

വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അതിക്രമിച്ചുകയറി 13 കടന്നുപിടിക്കാൻ ശ്രമം; 40-കാരൻ അറസ്റ്റിൽ; പ്രതിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മണ്ഡലം പ്രസിഡന്റ്

· · 1 min read
Share: Copied!

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ (40) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയം നോക്കിയെത്തി കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിനു പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തതോടെ ദിലീപ് കുമാർ ഒളിവിൽ പോയി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡ്രൈവറായി ജോലി ചെയ്യുകയാണ് ദിലീപ് കുമാർ.

അതേസമയം, ദിലീപ് കുമാർ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി ഭാരവാഹിയാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡന്റ് പോൾ തോമസ് അറിയിച്ചു. ഇയാൾക്ക് കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ ഭാരവാഹിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
‘കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള വനംവകുപ്പ് മന്ത്രിയെ മയക്കുവെടി വയ്ക്കണം’; ഷിബു ബേബി ജോണിനെതിരെ സിപിഎം നേതാവിന്റെ പരാമർശം
24 Oct 2026
BREAKING NEWS
‘വലിയ സംഭവമാക്കേണ്ട, ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ’, ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഹോട്ടൽ അധികൃതരുടെ മറുപടി; നാലുമണിക്കൂർ പ്രതിഷേധിച്ച് യുവാവ്; പരാതി നല്കി; കോഴിക്കോട് സാഗർ ഹോട്ടലിനെതിരെ നടപടി
24 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടക്കേസ്: വ്യാജ പ്രചരണം, മന്ത്രി എം. ലിജുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
24 Oct 2026
BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026