BREAKING NEWS

തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കട വഴി നൽകിയ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി വിതരണം ചെയ്യുന്നെന്ന് തമിഴ് തീർത്ഥാടകർ; ഔദ്യോഗിക സീലും ‘2025’ എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകൾ! ഒരെണ്ണത്തിന് ഈടാക്കുന്നത് 300 രൂപ!! വൻ അഴിമതിയെന്ന് ആരോപണം

· · 1 min read
Share: Copied!

ശബരിമല: തമിഴ്നാട് സർക്കാർ റേഷൻകടകൾ വഴി പൊങ്കൽ സമ്മാനമായി നൽകിയ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി ഉപയോഗിക്കുന്നതായി ആരോപണം. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കെട്ടുനിറ കേന്ദ്രത്തിൽനിന്ന് തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ടുകൾ ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തി തീർഥാടകർക്ക് നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് തമിഴ്നാട്ടിൽനിന്നുള്ള അയ്യപ്പഭക്തർ ആരോപിച്ചു.

തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലും ‘2025’ എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകളാണ് ഇരുമുടിക്കെട്ടിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് തീർഥാടകർ പറയുന്നത്. തമിഴ്നാട്ടിൽനിന്നെത്തിയ ഭക്തരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നിലവിൽ കരാറുകാരാണ് പമ്പയിലെ ദേവസ്വം കെട്ടുനിറ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. ഒരു ഇരുമുടിക്കെട്ടിന് 300 രൂപ വീതമാണ് ഇവിടെ ഭക്തരിൽനിന്ന് ഈടാക്കുന്നതെന്നാണ് വിവരം. സന്നിധാനത്തെത്തി ഇരുമുടിക്കെട്ട് അഴിച്ചപ്പോഴാണ് തങ്ങൾക്ക് ലഭിച്ച മുണ്ട് തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി നൽകിയതാണെന്ന് തീർഥാടകർ തിരിച്ചറിഞ്ഞത്.

‘വൈദേഹം ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ല; ശശിധരൻ കർത്തയുമായി ബന്ധമില്ല; മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരം,എന്നെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യം ; നിയമ നടപടി സ്വീകരിക്കും’; ഇ.പി. ജയരാജൻ

BREAKING NEWS
മിനി കൂപ്പർ അപകടക്കേസ്: വ്യാജ പ്രചരണം, മന്ത്രി എം. ലിജുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
24 Oct 2026
BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026
BREAKING NEWS
പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്കൂളില്‍ തീ കൊളുത്തി മരിച്ചു, ആത്മഹത്യാ കുറിപ്പ് പുറത്തുവിടാതെ പൊലീസ്
24 Oct 2026
BREAKING NEWS
കർക്കിടക തുല്യം; അതിതീവ്രമഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത; നാളെ 3 ജില്ലകളിൽ റെഡ് അലേർട്ട്, തിങ്കളാഴ്ച 2 ജില്ലകൾക്കും മുന്നറിയിപ്പ്
24 Oct 2026