BREAKING NEWS

‘വൈദേഹം ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ല; ശശിധരൻ കർത്തയുമായി ബന്ധമില്ല; മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരം,എന്നെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യം ; നിയമ നടപടി സ്വീകരിക്കും’; ഇ.പി. ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും സിപിഎം നേതാവ് ഇ.പി. ജയരാജൻ. രാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽനിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങി വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്ന മരുമകന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വൈദേഹം റിസോർട്ടുമായി തനിക്ക് സാമ്പത്തിക ബന്ധമോ ഓഹരി പങ്കാളിത്തമോ ഇല്ലെന്ന് ജയരാജൻ വ്യക്തമാക്കി. റിസോർട്ടിന്റെ ആരംഭഘട്ടത്തിൽ ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർമാരുടെ വിവരങ്ങളും നിക്ഷേപങ്ങളുടെ കണക്കുകളും കൃത്യമായി ലഭ്യമാണ്. പ്രചരിക്കുന്നതുപോലെ ഒൻപത് കോടി രൂപ നിക്ഷേപമുള്ള ആരും റിസോർട്ടിലില്ലെന്നും ശശിധരൻ കർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജയരാജൻ അവകാശപ്പെട്ടു.

തന്നെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് വാർത്തകൾ നൽകിയിരിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ആരോപണം ഉന്നയിച്ചവർക്കും വാർത്ത നൽകിയവർക്കുമെതിരേ ക്രിമിനൽ കേസും മാനനഷ്ടക്കേസും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശിധരൻ കർത്തയുമായി ഇന്നുവരെ ബന്ധപ്പെടാത്തയാളാണ് താനെന്നും ജയരാജൻ പറഞ്ഞു.

മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. സഹോദരിയുടെ മകന്റെ ഭാര്യയായ ദീപയെ തന്റെ നിർദേശപ്രകാരമാണ് സ്ഥാപനത്തിൽ അക്കൗണ്ട് മാനേജറായി നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കമ്പനി നടത്തിപ്പിനിടെ ഇവർ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് ജയരാജന്റെ ആരോപണം.

35,000 രൂപ ശമ്പളം നിശ്ചയിച്ചിരുന്ന ദീപ 60,000 രൂപ വരെ ശമ്പളമായി കൈപ്പറ്റിയെന്നും വ്യാജ വൗച്ചറുകൾ തയ്യാറാക്കി പതിനായിരക്കണക്കിന് രൂപ തട്ടിയെടുത്തെന്നും ജയരാജൻ ആരോപിച്ചു. സ്ഥാപനത്തിൽ താമസിച്ചുകൊണ്ട് ജനറൽ മാനേജരാണെന്ന് വ്യാജമായി അവകാശപ്പെട്ട് പദവി ദുരുപയോഗം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദീപയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതെന്നും ജയരാജൻ വ്യക്തമാക്കി.

ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയ്ക്കുമെതിരേ സഹോദരിയുടെ മകൻ ശ്യാംജിത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത് നേരത്തേ വാർത്തയായിരുന്നു. ശശിധരൻ കർത്തയിൽനിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ഈ തുക വൈദേഹം റിസോർട്ടിൽ നിക്ഷേപിച്ചെന്നുമായിരുന്നു ശ്യാംജിത്തിന്റെ ആരോപണം. ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചതോടെ വിഷയം വീണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.

രാത്രിയിൽ ഉറക്കത്തിനിടെ വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു; ദേഹമാസകലം പരിക്ക്; വീട്ടുപകരണങ്ങൾക്കും കേടുപാട്

BREAKING NEWS
കർക്കിടക തുല്യം; അതിതീവ്രമഴ മുന്നറിയിപ്പ്; നാളെ 3 ജില്ലകളിൽ റെഡ് അലേർട്ട്, തിങ്കളാഴ്ച 2 ജില്ലകൾക്കും മുന്നറിയിപ്പ്
24 Oct 2026
BREAKING NEWS
വിവാഹം മുടക്കിയതിന് പ്രതികാരം, ഓട്ടോ ഡ്രൈവറെ മുളകുപൊടി എറിഞ്ഞ് ഇരുമ്പുകട്ടകൊണ്ട് അടിച്ചുവീഴ്ത്തി ഗുണ്ടാ സംഘം, ഭാര്യയ്ക്കുനേരെ വധഭീഷണിയും, ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസി
24 Oct 2026
BREAKING NEWS
തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കട വഴി നൽകിയ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി വിതരണം ചെയ്യുന്നെന്ന് തമിഴ് തീർത്ഥാടകർ; ഔദ്യോഗിക സീലും ‘2025’ എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകൾ! ഒരെണ്ണത്തിന് ഈടാക്കുന്നത് 300 രൂപ!! വൻ അഴിമതിയെന്ന് ആരോപണം
24 Oct 2026
BREAKING NEWS
രാത്രിയിൽ ഉറക്കത്തിനിടെ വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു; ദേഹമാസകലം പരിക്ക്; വീട്ടുപകരണങ്ങൾക്കും കേടുപാട്
24 Oct 2026