BREAKING NEWS

ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നു, രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തി, മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് സിപിഐ(എം)

· · 1 min read
Share: Copied!

തിരുവനന്തപുരം: എസ് എം എ മരുന്നുവിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിൽ CPIM നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നെന്നും വാർത്താ സമ്മേളനത്തിലെ വാദങ്ങളിൽ പിശക് പറ്റിയെന്നും വിമർശനം.

എസ് എം എ ബാധിതരുടെ രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തിയത് വീഴ്ചയെന്ന് നേതാക്കൾ പറയുന്നു. എന്നാൽ വിഷയം അവതരിപ്പിക്കുന്നതിൽ പാളിച്ച പറ്റിയതോടെ നേതാക്കൾ മൗനം തുടരുകയാണ്. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്ന പല നേതാക്കളും ഈ പ്രശ്നത്തിൽ മിണ്ടിയിട്ടില്ല. മരുന്ന് കമ്പനി മേധാവി ആശുപത്രി സൂപ്രണ്ടിനൊപ്പം മന്ത്രിയെ കണ്ടത് ചട്ടവിരുദ്ധമാണെന്ന് മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി വിമർശിച്ചിരുന്നു.

SMA ബാധിതരായ കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയതും തെറ്റായ നടപടിയാണെന്ന് കെ.കെ.ശൈലജ കുറ്റപ്പെടുത്തി. കുട്ടികൾക്ക് ക്ളിനിക്കൽ ട്രയലിനുളള മരുന്ന് നൽകിയതും ഗുരുതരമായ തെറ്റാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

BREAKING NEWS
"എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു", എന്റെ പ്രിയപ്പെട്ട സഖാവ് ഇ പി ജയരാജനെയും ഭാര്യയെയും അവഹേളിച്ച് പോസ്റ്റിട്ടത് ഞാനല്ല..... ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മരുമകന്‍
24 Oct 2026
BREAKING NEWS
ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങി, വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണം, കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ട്, ആരോപണവുമായി ഇപിയുടെ സഹോദരീപുത്രന്‍
24 Oct 2026
BREAKING NEWS
"അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്..........." നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍?? ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അഹാനയുടെ കല്യാണത്തിന് അവതാരകനാക്കിയത്?? മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ട്, ഇതൊക്കെയാണ് സാഡ് റിയാലിറ്റി, ദിയ കൃഷ...
24 Oct 2026
BREAKING NEWS
ഒരു ചാനല്‍ കൈവശം ഉണ്ടെന്ന് കരുതി എന്തും പ്രചരിപ്പിക്കരുത്?? റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കും, വീണ പണം വാങ്ങിയെന്ന് പറയുന്നതുപോലെയാണ് ഇന്ദിര പണം വാങ്ങിയെന്ന് പറയുന്നത്, ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല- ഇ പി ജയരാജന്‍
24 Oct 2026