BREAKING NEWS

ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങി, വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണം, കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ട്, ആരോപണവുമായി ഇപിയുടെ സഹോദരീപുത്രന്‍

· · 1 min read
Share: Copied!

കണ്ണൂര്‍: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പി. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് ഇപിയുടെ സഹോദരീപുത്രൻ പോസ്റ്റില്‍ ആരോപിക്കുന്നു.

ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ചുള്ള പോസ്റ്റ് പബ്ലിഷ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ്, താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നുള്ള കുറിപ്പ് ഇയാള്‍ പങ്കുവച്ചത്. എന്നാല്‍ ഇത് വാര്‍ത്തയായതോടെ രണ്ടു പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026