BREAKING NEWS

“എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു”, എന്റെ പ്രിയപ്പെട്ട സഖാവ് ഇ പി ജയരാജനെയും ഭാര്യയെയും അവഹേളിച്ച് പോസ്റ്റിട്ടത് ഞാനല്ല….. ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മരുമകന്‍

· · 1 min read
Share: Copied!

കണ്ണൂര്‍: ഇപി ജയരാജന്റെ ഭാര്യക്കെതിരായ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ആരോപണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ഇപി ശ്യാംജിത്ത്. എന്റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാന്‍ മനഃപൂര്‍വം പ്രസിദ്ധീകരിച്ചതല്ല, ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് സംശയിക്കുന്നത്.

പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു’- കുറിപ്പില്‍ പറയുന്നു. ‘എല്ലാ മാധ്യമപ്രവര്‍ത്തകരോടും പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങള്‍ വാര്‍ത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്.

എന്റെ ഫെയ്‌സബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ട് വിശദീകരിക്കുന്നതുമാണ്’- കുറിപ്പില്‍ പറയുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026