BREAKING NEWS

ഒരു ചാനല്‍ കൈവശം ഉണ്ടെന്ന് കരുതി എന്തും പ്രചരിപ്പിക്കരുത്?? റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കും, വീണ പണം വാങ്ങിയെന്ന് പറയുന്നതുപോലെയാണ് ഇന്ദിര പണം വാങ്ങിയെന്ന് പറയുന്നത്, ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല- ഇ പി ജയരാജന്‍

· · 1 min read
Share: Copied!

കണ്ണൂര്‍: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഭാര്യ പണം വാങ്ങിയെന്ന മരുമകന്‍ ശ്യാംജിത് ഇപിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. പണം വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തനിക്ക് ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല. വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇപി ജയരാന്‍ പറഞ്ഞു.

വീണ പണം വാങ്ങിയെന്ന് പറയുന്നതുപോലെയാണ് ഭാര്യ ഇന്ദിര പണം വാങ്ങിയെന്ന് പറയുന്നത്. ഒരു ചാനല്‍ കൈവശം ഉണ്ടെന്ന് കരുതി എന്തുപ്രചരിപ്പിക്കാമോയെന്നും ജയരാജന്‍ ചോദിച്ചു. 2014ലാണ് വൈദേകം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാര്യ സര്‍വീസില്‍ നിന്ന് റിട്ടയര്‍മെന്റ് ചെയ്തപ്പോഴുള്ള പണം ഉപയോഗിച്ചാണ് അത് ആരംഭിച്ചത്. അതിന്റെ ഡയറക്ടര്‍മാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആരൊക്കെയാണെന്ന് നെറ്റില്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒന്‍പത് കോടി നിക്ഷേപം ഉള്ള ആരും ഇല്ല. ശ്യാംജിത്തിനും ഭാര്യക്ക് താന്‍ പറഞ്ഞതുകൊണ്ട് വൈദേകത്തില്‍ ജോലി നല്‍കിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയതുകൊണ്ട് ഇരുവരെയും വൈദേകത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തന്റെ മരുമകന്‍ ആയതുകൊണ്ടാണ് അവര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ വൈകിയത്. അതിന് പിന്നാലെയാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ശശിധരന്‍ കര്‍ത്തായില്‍ നിന്ന് വാങ്ങിയ പണം എന്നായിരുന്നു മരുമകന്‍ ശ്യാംജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026