BREAKING NEWS

അടിവസ്ത്രം ഇടാൻ പോലും സമ്മതിക്കാതെ കസ്റ്റഡിയിലെടുത്തു, പിന്നാലെ ദളിത് യുവാവ് നേരിട്ടത് ക്രൂരമര്‍ദനം, പൊലീസിനെ

· · 1 min read
Share: Copied!

കോട്ടയം: കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെയാണ് മർദ്ദിച്ചത്. വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അഭിലാഷിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനത്തിൽ വെച്ചാണ് പൊലീസ് മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്.

സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയക്കുകയും ചെയ്തു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം പാടേ നിഷേധിക്കുകയാണ് പൊലീസ്. പൊലീസ് അകാരണമായി ക്രൂരമായി മർദിച്ചെന്ന് അഭിലാഷിന്റെ സഹോദരൻ ടി ടി വിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ പോലീസ് അടിച്ചു. അടിവസ്ത്രം ഇടാൻ പോലും സമ്മതിച്ചില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചപ്പോൾ തന്നെ അഭിലാഷിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് എസ് ടി പ്രമോട്ടർ ജിഷ്ണു തങ്കച്ചനും പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കുടുംബം അറിയിച്ചു.

BREAKING NEWS
"എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു", എന്റെ പ്രിയപ്പെട്ട സഖാവ് ഇ പി ജയരാജനെയും ഭാര്യയെയും അവഹേളിച്ച് പോസ്റ്റിട്ടത് ഞാനല്ല..... ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മരുമകന്‍
24 Oct 2026
BREAKING NEWS
ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങി, വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണം, കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ട്, ആരോപണവുമായി ഇപിയുടെ സഹോദരീപുത്രന്‍
24 Oct 2026
BREAKING NEWS
"അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്..........." നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍?? ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അഹാനയുടെ കല്യാണത്തിന് അവതാരകനാക്കിയത്?? മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ട്, ഇതൊക്കെയാണ് സാഡ് റിയാലിറ്റി, ദിയ കൃഷ...
24 Oct 2026
BREAKING NEWS
ഒരു ചാനല്‍ കൈവശം ഉണ്ടെന്ന് കരുതി എന്തും പ്രചരിപ്പിക്കരുത്?? റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കും, വീണ പണം വാങ്ങിയെന്ന് പറയുന്നതുപോലെയാണ് ഇന്ദിര പണം വാങ്ങിയെന്ന് പറയുന്നത്, ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല- ഇ പി ജയരാജന്‍
24 Oct 2026