BREAKING NEWS

കൊച്ചിയിൽ ലഹരികടത്തിയ വാഹനം പിന്തുടർന്ന പൊലീസുകാരെ കാറിടിപ്പിച്ച് വീഴ്ത്തി , രണ്ട് പൊലീസുകാർക്ക് പരിക്ക്, ഡാൻസാഫ് സംഘം പിന്തുടർന്ന അതേ വാഹനം റിവേഴ്സെടുത്ത് തട്ടിയിട്ടു, ഒരാൾ കസ്റ്റഡിയിൽ; . 32 ഗ്രാം എംഡിഎംഎ കണ്ടെത്തി

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി. ബൈക്കിൽ പിന്തുടർന്ന ഉദ്യോഗസ്ഥരെയാണ് കാർ ഡ്രൈവറായ മൂത്തകുന്നം സ്വദേശി പ്രതീക് പ്രഭാകരൻ എന്നയാൾ ഇടിച്ചത്. പോലീസ് പിടികൂടിയ വാഹനത്തിൽ നിന്ന് 32ഗ്രാം രാസ ലഹരി എന്ന സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി.

ഇന്ന് രാവിലെയാണ് കാറിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി എറണാകുളം ഡാൻസാഫ് സംഘത്തിന് വിവരം ലഭിക്കുന്നത്. ഇതിന് അടിസ്ഥാനത്തിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടയാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒരു കാർ പാഞ്ഞത്. എറണാകുളം മൂത്തകുന്നം സ്വദേശി പ്രതീക് പ്രഭാകരൻ എന്നയാൾ വാടകയ്ക്ക് എടുത്ത കാർ ആയിരുന്നു. ഉദ്യോഗസ്ഥർ ബൈക്കിൽ വാഹനത്തെ പിന്തുടർന്നു.

വാഹനം എളമക്കര സ്റ്റേഷനടുത്തുകൂടി പോകുന്നതായി മനസ്സിലാക്കി വിവരം നൽകി. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റോഡ് ബ്ലോക്ക് ചെയ്തു. അകപ്പെടും എന്ന് മനസ്സിലായതോടെ പ്രതി അതിവേഗത്തിൽ കാർ റിവേഴ്സ് എടുത്തു. പിന്നാലെ ബൈക്കിൽ വന്ന ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വീണ്ടും പിന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. പിന്നാലെ വാഹനം പോലീസ് വളഞ്ഞ് പ്രതിയെ പുറത്തെടുക്കുകയായിരുന്നു.

ഇതിനിടെ ഉദ്യോഗസ്ഥരെ തള്ളി നീക്കി കുതറി ഓടാനും ഇയാൾ ശ്രമിച്ചു. പിന്നാലെ തൂക്കിയെടുത്താണ് സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയത്. ഇതോടെ മുതിർന്ന ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് എംഡിഎംഎ എന്ന സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. 32 ഗ്രാമാണ് തൂക്കം. സ്വകാര്യ കൊറിയർ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് കാർ വാടകയ്ക്ക് എടുത്തത്. എവിടെനിന്നാണ് ലഹരി വസ്തു എത്തിച്ചത് അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. വാഹനം പിടിച്ച് തെറിച്ചുവീണ ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല.

BREAKING NEWS
'വെടിവച്ചവന് കുഴപ്പമില്ല; വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', കെ.പി. ഉദയഭാനുവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ
23 Oct 2026
BREAKING NEWS
’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി
23 Oct 2026
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
23 Oct 2026
BREAKING NEWS
‘വൃത്തികെട്ട രീതി; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു; മറുപടി ഇല്ലാത്തതിനാലാണ് പി കെ ശ്രീമതിയെയും കെ കെ ശൈലജയെയും വീണ ജോർജിനെയും മുരളീധരൻ ചീത്ത പറഞ്ഞത് ’; എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എം.വി. ഗോവിന്ദൻ
23 Oct 2026