BREAKING NEWS

രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം

· · 1 min read
Share: Copied!

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളേജ് പോലീസ്. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിനും ഭാര്യ അഞ്ജനയുമാണ് അറസ്റ്റിലായത്. അസുഖബാധിതയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മർദനത്തെ തുടർന്നാണ് മരിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞാണ് രക്ഷിതാക്കൾ നാലുമാസം പ്രായമുള്ള കുഞ്ഞിനെ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റുമോർട്ടം പരിശോധനയ്ക്കിടെ തന്നെ മരണത്തിൽ ദുരൂഹത സംശയിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ അഞ്ജനയെ ചോദ്യം ചെയ്തതിൽനിന്നാണ് ഭർത്താവ് കുഞ്ഞിനെ നിരന്തരം മർദിക്കാറുണ്ടെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സമാനമായ മൊഴി അഞ്ജന മജിസ്‌ട്രേറ്റിന് മുന്നിലും നൽകിയിരുന്നു.

തുടർന്ന് മാതാപിതാക്കളെ പ്രതികളാക്കി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. കുഞ്ഞിനെ മർദിച്ചെന്ന ആരോപണത്തിൽ പിതാവിനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മർദനവിവരം മറച്ചുവെച്ചെന്ന കുറ്റമാണ് മാതാവിനെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.

BREAKING NEWS
‘വൃത്തികെട്ട രീതി; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു; മറുപടി ഇല്ലാത്തതിനാലാണ് പി കെ ശ്രീമതിയെയും കെ കെ ശൈലജയെയും വീണ ജോർജിനെയും മുരളീധരൻ ചീത്ത പറഞ്ഞത് ’; എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എം.വി. ഗോവിന്ദൻ
23 Oct 2026
BREAKING NEWS
പിണങ്ങി പിരിഞ്ഞവർ കൈകോർക്കുന്നു? ബിജെപി–അകാലിദൾ സഖ്യസാധ്യത വീണ്ടും സജീവം; അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ; പഞ്ചാബിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമോ?
23 Oct 2026
BREAKING NEWS
മുഖത്തും ചുണ്ടുകളിലും ഗുരുതര പൊള്ളൽ; സംസാരിക്കാനും ബുദ്ധിമുട്ടെന്ന് റിപ്പോർട്ട്; മുജ്തബ ഖമനേയിയുടെ ആരോഗ്യനിലയിൽ ദുരൂഹത തുടരുന്നു
23 Oct 2026
BREAKING NEWS
‘ ഗവർണറുടേത് കടന്നകൈ; കേരളത്തിൽ എല്ലാവരും വെജിറ്റേറിയനാകണമെന്ന തീട്ടൂരം വേണ്ട; സംഘപരിവാർ കാവി അജണ്ട; ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തരുത് ‘ ; കെ.സി. വേണുഗോപാൽ
23 Oct 2026