BREAKING NEWS

സ്കൂളില്‍ ജാതി വിവേചനം, സഹപാഠികളും അധ്യാപകരും അകറ്റിനിര്‍ത്തി, മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർഥിയായ ദലിത് ബാലനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂജാ അവധിക്കുശേഷം സ്കൂളിൽ തിരിച്ചെത്തിയ ദിവസമാണ് സംഭവം. സ്കൂളിൽ ജാതിവിവേചനം നേരിട്ടതിനെത്തുടർന്ന് മകൻ മാനസികപ്രയാസത്തിലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. മരണം ആത്മഹത്യയാണെന്ന നിലയിൽ അന്വേഷിക്കുന്നതിനൊപ്പം വിവേചനാരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

കുടുംബത്തിന്റെ പരാതി പ്രകാരം, സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് നേരെ സഹപാഠികളിൽ നിന്നും ചില അധ്യാപകരിൽ നിന്നും കടുത്ത വിവേചനമുണ്ടായതായി പറയുന്നുണ്ട്. കുടുംബത്തിന്റെ ജാതിയും ഭക്ഷണശീലങ്ങളും മുൻനിർത്തി കുട്ടിയെ സഹപാഠികൾ അകറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കൾ ആരോപിച്ചു. കൂട്ടുകാർ സംസാരിക്കാതായതോടെ കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ആത്മഹത്യക്ക് തൊട്ടുമുമ്പ് കുടുംബം സ്കൂൾ അധികാരികളെ സമീപ്പിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളോ പിന്തുണയോ ഉണ്ടായില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടിയുടെ മരണത്തെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ എന്നിവരുടെ പങ്ക് അടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആവശ്യമെങ്കിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോയമ്പത്തൂരിലെ സ്കൂളുകളിൽ ഇത്തരം ജാതിവിവേചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ദലിത് വിദ്യാർഥിക്ക് നേരെ സ്കൂൾ അധികാരികളുടെ ഭാഗത്തുനിന്നും അപമാനകരമായ പെരുമാറ്റങ്ങൾ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

BREAKING NEWS
തുടക്കം കിടുക്കി...അർധ സെഞ്ചറിയുമായി കളം നിറഞ്ഞ് സഞ്ജു, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
22 Oct 2026
BREAKING NEWS
ചാടിക്കയറി തീരുമാനമെടുത്തിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥ ആയേനെ, പിണറായി വിജയനെതിരായ നടപടി ശരിതന്നെ- കെ മുരളീധരന്‍
22 Oct 2026
BREAKING NEWS
"പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി", ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തി, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മാപ്പ് എഴുതി നല്‍കണം, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് കെ പി ഉദയഭാനു,
22 Oct 2026
BREAKING NEWS
മോത്തി മസ്ജിദുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പരാമർശം, കമെന്റിട്ട വ്യക്തിയുടെ വീടിന് നേരെ കല്ലേറ്, 9 മുസ്‌ലിം യുവാക്കളെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തി പോലീസ്- Video
22 Oct 2026