BREAKING NEWS

“പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി”, ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തി, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മാപ്പ് എഴുതി നല്‍കണം, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് കെ പി ഉദയഭാനു,

· · 1 min read
Share: Copied!

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്. കെ പി ഉദയഭാനു പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി എന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ ആണ് കെ പി ഉദയഭാനുവിൻ്റെ നീക്കം. ഫേസ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് ഉദയഭാനു വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു. തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് ശ്രീനാദേവി കുഞ്ഞമ്മ മാപ്പ് എഴുതി നൽകണമെന്നും 15 ദിവസത്തിനകം മറുപടി നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്ന കെ പി ഉദയഭാനുവിൻ്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസ് കേസെടുത്തിരുന്നു. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.

BREAKING NEWS
സ്കൂളില്‍ ജാതി വിവേചനം, സഹപാഠികളും അധ്യാപകരും അകറ്റിനിര്‍ത്തി, മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
22 Oct 2026
BREAKING NEWS
മോത്തി മസ്ജിദുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പരാമർശം, കമെന്റിട്ട വ്യക്തിയുടെ വീടിന് നേരെ കല്ലേറ്, 9 മുസ്‌ലിം യുവാക്കളെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തി പോലീസ്- Video
22 Oct 2026
BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026
BREAKING NEWS
"അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ", ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പി പി ദിവ്യയുടെ പോസ്റ്റിനു പിന്നാലെ പി കെ കൃഷ്ണദാസ്
22 Oct 2026