BREAKING NEWS

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ദൃശ്യങ്ങൾ, ഇവൻറ് ഡാറ്റാ റെക്കോഡറിൻറെ ശാസ്ത്രീയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാകുമെന്ന് പ്രോസിക്യൂഷൻ… അന്വേഷണ സംഘം കൊല്ലപ്പെട്ട കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുക്കും!! ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിൻറെ വാദം മുഖവിലക്കെടുക്കാതെ കോടതി

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മാതാപിതാക്കളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. ഇതിനിടെ പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൂടാതെ മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്ത പരിശോധനയിൽ തെളിഞ്ഞു. സഹയാത്രികർ സുഹൈലിനെ തടഞ്ഞുമില്ലായെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

കേസിൽ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. അപകട നേരത്തെ നിർണായക വിവരങ്ങൾ പതിഞ്ഞ ഇവൻറ് ഡാറ്റാ റെക്കോഡറിൻറെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നൽകിയാൽ, പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പോലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാൽ, ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിൻറെ വാദം കോടതി പരിഗണിച്ചില്ല.

ഒക്ടബോർ 11ന് പുലർച്ചെ വിമാനത്താവള റോഡിൽ ന‌ടന്ന അപകടത്തിൽ പോലീസിൻറെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. റോഡിൻറെ ഡിസൈൻ, നിർമാണം എന്നിവ അപകടത്തിന് കാരണമായോ എന്നതടക്കമായിരുന്നു പരിശോധനയുടെ ഉള്ളടക്കം. മോട്ടോർ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. റോഡിൽ വേഗത നിയന്ത്രണത്തിന് ക്രമീകരണം ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പർ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പോലീസ് സിയാലിനോട് നിർദേശിച്ചിട്ടുണ്ട്.

ചിലർ അമ്മയെ വിളിച്ച് കരച്ചിൽ, മറ്റു ചിലരാകട്ടെ കൊന്നാലും വായ തുറക്കൂലെന്ന ദൃഢനിശ്ചയത്തിൽ…അക്ഷര ദേവതയെ മനസിൽ ധ്യാനിച്ച് നാവിൽ‍ ഹരിശ്രീ കുറിച്ച് അരിയിൽ ആദ്യാക്ഷരമെഴുതി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്… കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലടക്കം വൻ തിരക്ക്

BREAKING NEWS
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, കെപി ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
21 Oct 2026
BREAKING NEWS
13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026
BREAKING NEWS
ടൈഗർ ഷ്രോഫിനെ വെ‌ടിവെക്കാനുള്ള തോക്ക് ട്രെയിൻ മാർ​ഗം എത്തിച്ചത് ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് യുവതികൾ!! തോക്ക് കൈമാറിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്... യുവതികൾ ഉൾപ്പെടെ ആയുധങ്ങൾ എത്തിച്ച നാല് പേർകൂടി അറസ്റ്റിൽ, പിടിയിലായത് 19നും 23 നും ഇടയിൽ പ്രായമുള്ളവർ
21 Oct 2026