BREAKING NEWS

13കാരായ ഇരട്ടസഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കുട്ടികളുടെ കഴുത്തറുത്ത നിലയിൽ, ദേഹമാസകലം മുറിവുകൾ; തലയ്ക്ക് പരിക്ക്; അവിഹിത ബന്ധം ചോദ്യം ചെയ്തിന്റെ പകയിൽ അമ്മയും കാമുകനും മൂത്തമകനും കൊലപ്പെടുത്തിയതെന്ന് പോലീസ്, മൂവരും കസ്റ്റഡിയിൽ

· · 1 min read
Share: Copied!

ആൾവാർ: രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിൽ 13 വയസ്സുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പ്രീതിയെയും കാമുകനെയും മൂത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനുമായുള്ള അമ്മയുടെ ബന്ധത്തെ കുട്ടികൾ എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിനയ്, വിഷ്ണു എന്നീ ഇരട്ടക്കുട്ടികളുടെ മൃതദേഹങ്ങൾ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്.

ഇരട്ടക്കുട്ടികളെ വീട്ടിൽ കാണാതായതിനെ തുടർന്ന് അമ്മയുടെ സഹോദരി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളുടെ കഴുത്തറുത്ത നിലയിലായിരുന്നുവെന്നും ശരീരത്തിൽ നിരവധി മുറിവുകളും തലയ്ക്ക് പരുക്കുകളുമുണ്ടായിരുന്നുവെന്നും ഡീഗ് എസ്.പി. കാംബ്ലെ ശരൺ ഗോപിനാഥ് പറഞ്ഞു.

കൊലപാതകത്തിൽ മൂത്ത മകനും പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അമ്മയുടെ ബന്ധത്തെ മൂത്ത മകൻ പിന്തുണച്ചിരുന്നതായും കൊലപാതകത്തിന് സഹായിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്തുവരികയാണ്.

ഉത്തർപ്രദേശിലെ ഹാത്രസ് ജില്ലയിലെ സരോത് മൻസ ഗ്രാമവാസിയായ നിരഞ്ജൻ സിങ്ങുമായാണ് പ്രീതിയുടെ വിവാഹം കഴിഞ്ഞത്. ഏകദേശം 20 വർഷം മുൻപായിരുന്നു വിവാഹം. ദമ്പതികൾക്ക് നാലു മക്കളാണുള്ളത്. ഇരട്ടക്കുട്ടികളുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മറ്റുള്ളവരുടെ പങ്കും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, കെപി ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
21 Oct 2026
BREAKING NEWS
എസ്ബിഐയിൽ സൈബറാക്രമണം; 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
21 Oct 2026
BREAKING NEWS
ടൈഗർ ഷ്രോഫിനെ വെ‌ടിവെക്കാനുള്ള തോക്ക് ട്രെയിൻ മാർ​ഗം എത്തിച്ചത് ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് യുവതികൾ!! തോക്ക് കൈമാറിയത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക്... യുവതികൾ ഉൾപ്പെടെ ആയുധങ്ങൾ എത്തിച്ച നാല് പേർകൂടി അറസ്റ്റിൽ, പിടിയിലായത് 19നും 23 നും ഇടയിൽ പ്രായമുള്ളവർ
21 Oct 2026
BREAKING NEWS
സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിച്ചുകയറി, സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
21 Oct 2026