BREAKING NEWS

ചിലർ അമ്മയെ വിളിച്ച് കരച്ചിൽ, മറ്റു ചിലരാകട്ടെ കൊന്നാലും വായ തുറക്കൂലെന്ന ദൃഢനിശ്ചയത്തിൽ…അക്ഷര ദേവതയെ മനസിൽ ധ്യാനിച്ച് നാവിൽ‍ ഹരിശ്രീ കുറിച്ച് അരിയിൽ ആദ്യാക്ഷരമെഴുതി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്… കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലടക്കം വൻ തിരക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇന്ന് വിജയദശമി. അറിവിന്റെ അക്ഷരമുറ്റത്ത് ഓടിക്കളിക്കാൻ കുരുന്നുകൾ എത്തിക്കഴിഞ്ഞു, വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകളുടെ വിദ്യാരംഭ ചടങ്ങുകൾ രാവിലെ തന്നെ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യയുടെയും വാഗ്ദേവതയുടെയും അധിഷ്ഠാത്രിയായ മൂകാംബിക ദേവിയുടെ സന്നിധിയിലെത്തി തങ്ങളുടെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമായാണ് ഭക്തർ കാണുന്നത്. അതുപോലെ സംസ്ഥാനത്തിലെ വിവിധ ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

പുലർച്ചെ മുതൽതന്നെ ആയിരക്കണക്കിന് ഭക്തരാണ് കുരുന്നുകളുമായി ആദ്യാക്ഷരം കുറിക്കാനായി വിവിധ ക്ഷേത്രങ്ങളിലെത്തിച്ചേർന്നിട്ടുണ്ട്. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും വിപുലമായ സൗകര്യങ്ങളാണ് കൊല്ലൂരിൽ ഒരുക്കിയിരിക്കുന്നത്. സാധാരണമായി വിദ്യാരംഭ ചടങ്ങുകൾ നടക്കാറുള്ള സരസ്വതി മണ്ഡപത്തിനു പകരം വിജയദശമി ദിനത്തിലെ വലിയ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ മഹാചണ്ഡികായാഗം നടക്കുന്ന വിശുദ്ധമായ യാഗശാലയിലാണ് പ്രധാന ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. യാഗശാലയ്ക്ക് അകത്തും പുറത്തുമായി നിരന്നിരിക്കുന്ന ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്.

വർഷത്തിൽ ഏതു ദിവസവും വിദ്യാരംഭം നടത്താവുന്ന പ്രശസ്തമായ വടക്കൻ പറവൂർ മൂകാംബികാ ക്ഷേത്രത്തിലും വിദ്യാരംഭത്തിന് തുടക്കമായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. ഇതുകൂടാതെ കോട്ടയം പനച്ചിക്കാട് ക്ഷേത്രം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, എന്നിവിടങ്ങളിലും വിദ്യാരംഭത്തിന് ആളുകൾ എത്തിച്ചേർന്നിട്ടുണ്ട്.

BREAKING NEWS
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ദൃശ്യങ്ങൾ, ഇവൻറ് ഡാറ്റാ റെക്കോഡറിൻറെ ശാസ്ത്രീയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാകുമെന്ന് പ്രോസിക്യൂഷൻ... അന്വേഷണ സംഘം കൊല്ലപ്പെട്ട കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുക്കും!! ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിൻറെ വാദം മുഖ...
21 Oct 2026
BREAKING NEWS
കോവളം സ്പാ കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പ്രധാന കണ്ണിയെന്ന് പോലീസ്, നാല് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി
21 Oct 2026
BREAKING NEWS
കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ അൻവർ സാദത്ത് എംഎൽഎയ്ക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി; പ്രതിക്കെതിരെ കേസ്
21 Oct 2026
BREAKING NEWS
കൊച്ചിയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; എസ്.ഐയ്ക്കും പോലീസുകാരനും കുത്തേറ്റു; പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം
21 Oct 2026