BREAKING NEWS

ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറസ്റ്റിൽ

· · 1 min read
Share: Copied!

റാംഗഡ്: ജാർഖണ്ഡിലെ ഗിദ്ദിയിൽ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് (സിസിഎൽ) ജീവനക്കാരൻ മംഗളേഷ് പാൽ (30)എന്ന ഹാപ്പിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും പ്രായപൂർത്തിയാകാത്ത സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ പിടികൂടി. ഭർത്താവിനെ കൊലപ്പെടുക്കി സർക്കാർ ജോലി നേടി കാമുകനുമായ കൗശിക് കുമാർ നൗനിയയെ വിവാഹം കഴിക്കുന്നതിനുമാണ് സൊനാലി കുമാരി എന്ന നീതു (23) ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണസംഘം പറയുന്നു.

ഗിദ്ദി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗിദ്ദി മെയിൻഗേറ്റ് പ്രദേശത്തുള്ള സിസിഎൽ ക്വാർട്ടേഴ്സിലായിരുന്നു മംഗളേഷ് താമസിച്ചിരുന്നത്. ഒക്ടോബർ 18ന് പുലർച്ചെ 5.30ഓടെ വീട്ടിൽ കവർച്ചയ്ക്കിടെ മംഗളേഷ് കൊല്ലപ്പെട്ടതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമികൾ മംഗളേഷിനെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും ഭാര്യയുടെ കൈകാലുകളും വായും കെട്ടിയിട്ടെന്നുമായിരുന്നു പ്രാഥമിക വിവരം.

എന്നാൽ, കൊലപാതകത്തിന് പിന്നിൽ ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും ഉൾപ്പെട്ട ഗൂഢാലോചനയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ബർകാഗാവ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ അമിത് ആനന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പോലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം അമിത് ആനന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ചായിരുന്നു അന്വേഷണം. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ), വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെ സംഭവസ്ഥലം വിശദമായി പരിശോധിച്ചു. സാങ്കേതികവും സാഹചര്യപരവുമായ തെളിവുകളും ശേഖരിച്ചു.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മംഗളേഷിന്റെ ഭാര്യ സൊനാലി കുമാരിയെ ചോദ്യം ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായതെന്ന് പോലീസ് അറിയിച്ചു. കൗശിക് കുമാറിനും പ്രായപൂർത്തിയാകാത്ത സഹായിക്കും ഒപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായും കൃത്യത്തിൽ പങ്കെടുത്തതായും സൊനാലി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കാമുകൻ നിരവധി തവണ മംഗളേഷിനെ വെട്ടിയെന്ന് പോലീസ് പറയുന്നു.

കൊലപാതകത്തിനുശേഷം അന്വേഷണം വഴിതെറ്റിക്കാനായി കവർച്ച നടന്നതായി വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി സൊനാലിയുടെ കൈകാലുകളും വായും കെട്ടിയിട്ടു. തുടർന്ന് വീട്ടിൽ കവർച്ചയ്ക്കിടെ ഭർത്താവ് കൊല്ലപ്പെട്ടതാണെന്ന കഥയുമായി അവർ രംഗത്തെത്തുകയായിരുന്നു. എന്നാൽ, സാങ്കേതികവും മറ്റ് സാഹചര്യപരവുമായ തെളിവുകളിൽ സംശയം തോന്നിയ പോലീസ് വിശദമായ ചോദ്യംചെയ്യൽ നടത്തിയതോടെ ഗൂഢാലോചന പുറത്തുവന്നു.

കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചതായി പോലീസ് അറിയിച്ചു. രക്തം പുരണ്ട സ്ഥലങ്ങൾ വൃത്തിയാക്കാൻ പുല്ല് ഉപയോഗിക്കുകയും മംഗളേഷിന്റെയും സൊനാലിയുടെയും മൊബൈൽ ഫോണുകൾ കത്തിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും പോലീസ് കണ്ടെടുത്തു. രക്തം പുരണ്ട പുല്ല്, പ്രതികളുടെ രക്തക്കറയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയും പിടിച്ചെടുത്തു. കത്തിച്ച നിലയിലുള്ള മംഗളേഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഈ തെളിവുകൾ കേന്ദ്രീകരിച്ച് തുടർ അന്വേഷണം നടക്കുകയാണ്.

മംഗളേഷിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗിദ്ദി പോലീസ് സ്റ്റേഷനിൽ കേസ് നമ്പർ 35/2026 പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ 103(1), 61(2), 238, 3(5) വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. സൊനാലിയെയും കൗശിക്കിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ ബാലസദനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026