BREAKING NEWS

നഴ്സിനെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ, തമിഴ്നാട്ടിൽ രാഷ്ട്രീയവിവാദം; ‘ക്രമസമാധാനനില തകർന്നു’, വിജയ്‍യെ കുറ്റപ്പെടുത്തി ഡിഎംകെ

· · 1 min read
Share: Copied!

ചെന്നൈ: നഴ്സായ യുവതിയെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്ന കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. തിരുപ്പൂർ പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശരവണൻ (23) ആണ് പിടിയിലായത്. ഇതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രാമനാഥപുരം സ്വദേശിനി ഉത്തര (26) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 15നായിരുന്നു സംഭവം.

ഒക്ടോബർ 15 മുതൽ ഉത്തരയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെ ഒക്ടോബർ 17ന് വിജയമംഗലം ടോൾഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉത്തരയുടെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമായി. അന്വേഷണത്തിൽ സഹപ്രവർത്തകനായ ശരവണനിലേക്ക് സംശയം നീളുകയും തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്വർണം കവർന്നെടുക്കാനാണ് ഉത്തരയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവദിവസം ശരവണൻ ഉത്തരയെ ബൈക്കിൽ കയറ്റി വിജയമംഗലം ടോൾഗേറ്റിന് സമീപത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം നാലുപവന്റെ താലിമാല കവർന്നെന്നാണ് കേസ്. മോഷ്ടിച്ച സ്വർണമാല പ്രതിയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ശരവണനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

നഴ്സിന്റെ കൊലപാതകം തമിഴ്നാട്ടിൽ രാഷ്ട്രീയവിവാദത്തിനും വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തി. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി വിജയ് പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.

ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് പേരിൽ മാത്രമാണെന്നും സംസ്ഥാനത്ത് ആവർത്തിക്കുന്ന അക്രമസംഭവങ്ങളും കേന്ദ്ര ഏജൻസികൾ നടത്തുന്ന ലഹരിവേട്ടകളും പൊലീസ് വകുപ്പിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നുമാണ് സ്റ്റാലിന്റെ വിമർശനം. ‘ലഹരി ഉപേക്ഷിക്കൂ, കായികരംഗത്തേക്ക് വരൂ’ എന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ആദ്യം വിശ്രമം അവസാനിപ്പിച്ച് സ്വന്തം വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി’; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ റീൽ; പോസ്റ്റ് ചെയ്ത് 17 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി; പിന്നിൽ ഔദ്യോഗിക ഇടപെടലെന്ന് ആരോപണം, മെറ്റയ്ക്ക് പരാതി
20 Oct 2026
BREAKING NEWS
ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? അതിന് എന്തൊക്കെയാ പറഞ്ഞത്... എന്നിട്ട് പാവം ​ഗൺമാൻ കേസിൽ പ്രതിയായി!! ഇതൊക്കെ രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്നു മന്ത്രിയായാലുള്ള കുഴപ്പങ്ങളാണ്- കെ. മുരളീധരൻ
20 Oct 2026