BREAKING NEWS

മക്കൾക്ക് കഴിഞ്ഞമാസം സ്കൂളിൽ നിന്ന് കിട്ടിയ 20 കിലോ അരി പിതാവ് 500 രൂപയ്ക്ക് മറിച്ചുവിറ്റും കൊടും ക്രൂരത!! രാജേഷ് തികഞ്ഞ മദ്യപാനി, ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ, രാഹുൽ മരിക്കുന്നതിനു തലേ ദിവസം രാത്രിയും മദ്യപിച്ചാണ് വീട്ടിലെത്തിയതെന്ന് നാട്ടുകാർ

· · 1 min read
Share: Copied!

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൂടുതൽ ​ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. കഴിഞ്ഞ മാസം കുട്ടികൾക്ക് സ്കൂളിൽനിന്നു ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് മറിച്ചുവിറ്റിരുന്നെന്നാണ് കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീത് ആരോപിച്ചത്. കഴിഞ്ഞ മാസം സ്കൂളിൽ നിന്ന് 20 കിലോ അരി കുട്ടികൾക്കു ലഭിച്ചിരുന്നതായും അതിൽ നല്ലൊരു പങ്കും രാജേഷ് പ്രദേശത്തെ ഹോട്ടലിനു 500 രൂപയ്ക്കു വിറ്റതായി തനിക്കു വിവരം ലഭിച്ചെന്നി വിനീത് വെളിപ്പെടുത്തിയതായി മലയാള മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ കുടുംബത്തിന്റെ അന്തവിശ്വാസങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ നേരത്തെ പ്രവചിച്ചിരുന്നുവെന്ന പിതാവിന്റെ വെളിപ്പെടുത്തലാണ് ഇതിനു പിന്നിൽ. മുമ്പ് കാവിനടുത്ത് താമസിച്ചതുമായി ബന്ധപ്പെട്ട ദോഷമാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. എന്നാൽ, കുഞ്ഞ് മരിച്ചത് കടുത്ത പോഷകാഹാരക്കുറവ് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതുപോലെ രാജേഷ് കടുത്ത മദ്യപാനി ആയിരുന്നെന്നു നാട്ടുകാർ പറയുന്നു. രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസവും ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ഇന്നലെ രാവിലെ 6.30 നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോഷകാഹാര കുറവുണ്ടെന്നു കണ്ടെത്തിയെന്നുമാണ് പിതാവ് രാജേഷ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

കാർത്തികപ്പള്ളി പഞ്ചായത്തിലെ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ച രാഹുൽ. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. രാഹുലിന്റെ മരണത്തെ തുടർന്ന് മറ്റു നാലു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടു വയസുകാരന്റെ മരണത്തിനു പിന്നിൽ അന്തവിശ്വാസമോ? മുമ്പ് കാവിനടുത്ത് താമസിച്ചത് ദോഷം, കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു- രാഹുലിന്റെ പിതാവ്!! കുഞ്ഞ് മരിച്ചത് പട്ടിണിയും പരിവെട്ടവുമായി, ആദ്യം ആരുമറിയാതെ അടക്കാൻ മൃതദേഹവുമായി പോയത് ബന്ധുവിന്റെ വീട്ടിലേക്ക്, നാട്ടുകാർ ഇടപെട്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു

BREAKING NEWS
’പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്; ചിലർ പരിധി വിടുന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്’; കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി സണ്ണി ജോസഫ്
19 Oct 2026
BREAKING NEWS
ട്രാഫിക് പിഴയായി ലഭിച്ച 2.96 ലക്ഷം രൂപയുടെ തിരിമറി; മുൻ എസ്‌ഐക്കെതിരെ വിജിലൻസ് കേസ്; ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുമ്പോഴുള്ള ക്രമക്കേടുകളിലാണ് നടപടി
19 Oct 2026
BREAKING NEWS
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ നിന്നും മൊബൈൽ ഫോണ്‍ പിടികൂടി, കണ്ടെത്തിയത് സിം ഇല്ലാത്ത കീപാഡ് ഫോണ്‍, ലഹരിവസ്തുക്കള്‍ പിടികൂടുന്നതും പതിവ്
19 Oct 2026
BREAKING NEWS
‘അഞ്ച് മാസം എന്ന ചെറിയ കാലയളവിനുള്ളിൽ കേരളത്തെ ഉടച്ചുവാർത്ത ഒരു മുഖ്യമന്ത്രിയെ പിന്നിൽനിന്ന് കുത്താൻ ശ്രമിക്കുന്നവർ ഒറ്റപ്പെടും’; കോൺഗ്രസിലെ സ്ഥാനമോഹികൾക്കെതിരെ ആർ. ചന്ദ്രശേഖരൻ
19 Oct 2026